കോമണ്‍ വെല്‍ത്ത് ഗെയിംസിലെ മെഡല്‍ ജേതാവ് അബ്ദുല്ല അബൂബക്കറിന് സ്വീകരണം നല്‍കി
ഇക്കഴിഞ്ഞ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി താരവും കോഴിക്കോട് ജില്ലക്കാരനുമായ അബ്ദുല്ല അബൂബക്കറിനും അദ്ദേഹത്തിന്റെ പരിശീലകന്‍ ഹരികൃഷ്ണനും ബീച്ച് വോളി ക്ലബ് കോഴിക്കോട് ബീച്ചില്‍ സ്വീകരണം നല്‍കി.
BY SRF16 Aug 2022 11:19 AM GMT

X
SRF16 Aug 2022 11:19 AM GMT
കോഴിക്കോട്: ഇക്കഴിഞ്ഞ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി താരവും കോഴിക്കോട് ജില്ലക്കാരനുമായ അബ്ദുല്ല അബൂബക്കറിനും അദ്ദേഹത്തിന്റെ പരിശീലകന്‍ ഹരികൃഷ്ണനും ബീച്ച് വോളി ക്ലബ് കോഴിക്കോട് ബീച്ചില്‍ സ്വീകരണം നല്‍കി.
ബീച്ചില്‍ നടന്ന സ്വീകരണ പരിപാടിയില്‍ കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല മുഖ്യാതിഥിയായി. ജേതാവിനുള്ള ഉപഹാരം അബ്ദുല്ല അബൂബക്കറിന് കാനത്തില്‍ ജമീല സമ്മാനിച്ചു. പരിശീലകന്‍ ഹരികൃഷ്ണന് കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി (ഫാസ്റ്റ് ട്രാക്ക്) പി ഒ രാജേഷും ഉപഹാരം സമര്‍പ്പിച്ചു.
ക്ലബ്ബ് പ്രസിഡന്റ് അഡ്വ. എം കെ ദിനേശന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം കെ നാസര്‍ (കേരള വോളി കോച്ച്), താമരശ്ശേരി ഡിവൈഎസ്പി ടി കെ അശറഫ്, റിയാസ് നെരോത്ത് സംസാരിച്ചു.
Next Story
RELATED STORIES
അനില്‍കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില്‍ പാര്‍ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍...
3 Oct 2023 9:15 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്‍കുമാറിനെ...
3 Oct 2023 7:11 AM GMTകണ്ണൂര്‍ നാറാത്ത് സ്വദേശി ദുബയില്‍ മരണപ്പെട്ടു
3 Oct 2023 6:29 AM GMT