- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: വാക്‌സിന്‍ കണ്ടുപിടിക്കും വരെ ജാഗ്രത വേണം; ആരോഗ്യ മന്ത്രി
ആരോഗ്യപ്രവര്‍ത്തകരും ബന്ധപ്പെട്ട മറ്റ് ഉദ്യാഗസ്ഥരും രാപകലില്ലാതെ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് കൊവിഡ് മരണനിരക്ക് കുറയുന്നതും കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നതെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മേല്‍നോട്ടത്തില്‍ ഇഖ്റ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ തുടങ്ങിയ കൊവിഡ് ചികില്‍സാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ആരോഗ്യ മന്ത്രി കെകെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. തുടക്കം മുതല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് കേരളത്തിലെ കൊവിഡ് മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറയാന്‍ സഹായകമായതെന്ന് മന്ത്രി പറഞ്ഞു. മെയ് മൂന്നിന് ശേഷമാണ് സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതെന്നും വാക്സിന്‍ കണ്ടെത്തുന്നതു വരെ നാം ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
അപായമില്ലാതെ ആളുകളെ എങ്ങനെ വൈറസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തും എന്നതാണ് വെല്ലുവിളി. ആരോഗ്യപ്രവര്‍ത്തകരും ബന്ധപ്പെട്ട മറ്റ് ഉദ്യാഗസ്ഥരും രാപകലില്ലാതെ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് കൊവിഡ് മരണനിരക്ക് കുറയുന്നതും കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നതെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ മുഖാന്തരം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുന്നുണ്ട്. തീരപ്രദേശങ്ങളില്‍ കോവിഡ് വ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തീരദേശപ്രദേശങ്ങളിലെ ക്ലസ്റ്ററുകള്‍ പൂര്‍ണമായും അടച്ച് മെഡിക്കല്‍ ടീമിനെ പ്രദേശത്ത് വിന്യസിച്ചാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ മുഖ്യാതിഥിയായി. എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഇഖ്റ സൈക്യാട്രി റീഹാബിലിറ്റേഷന്‍ സെന്ററാണ് 100 ബെഡുകളുള്ള കൊവിഡ് ഹോസ്പിറ്റലാക്കി മാറ്റിയത്. 17 ഐ സി യു ബെഡും 11 എച്ച് ഡി യു ബെഡുമാണ് സജ്ജമാക്കിയിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിന്റെയും തണലിന്റെയും ഇഖ്റ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹോസ്പിറ്റല്‍ സജ്ജമാക്കിയിരിക്കുന്നത്.
ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ വി.ജയശ്രീ, മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പാള്‍ ഡോ.വി ആര്‍.രാജേന്ദ്രന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ നവീന്‍, ജെ ഡി റ്റി പ്രസിഡന്റ് സി പി കുഞ്ഞുമുഹമ്മദ്, ഇഖ്റ ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.പി സി അന്‍വര്‍, തണല്‍ ചെയര്‍മാന്‍ ഡോ.വി ഇദറീസ്, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ്, നോഡല്‍ ഓഫിസര്‍ ഡോ.സൂരജ്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
RELATED STORIES
അച്ചന് മരിച്ചത് അറിഞ്ഞ് മകനും കുടുംബവും വീട് പൂട്ടിപ്പോയി
24 July 2025 4:07 AM GMT''മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും'': ഗുരുതര ആരോപണവുമായി...
24 July 2025 3:30 AM GMTകനത്ത മഴ; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 July 2025 3:04 AM GMTമട്ടന്നൂരില്‍ കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി
23 July 2025 5:18 PM GMTതദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു, ആകെ 2.66...
23 July 2025 5:10 PM GMTകുട്ടികളടക്കം ആക്രമണത്തിന് ഇരയാകുന്നു, തെരുവുനായ പ്രശ്നം...
23 July 2025 5:05 PM GMT