ബീച്ച് ആശുപത്രി മെഡിക്കല്‍ ഐസിയു ഉദ്ഘാടനം ആഗസ്ത് 1 ന്
കോഴിക്കോട്: കോഴിക്കോട് ഗവ.ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയ മെഡിക്കല്‍ ഐസിയു വിന്റെയും സ്ട്രോക്ക് യൂണിറ്റിന്റെയും ഉദ്ഘാടനം ആഗസ്ത് 1 ന് രാവിലെ 11 മണിക്ക് ആരോഗ്യ-സാമൂഹിക നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഒരു കോടി ഉപയോഗിച്ചാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ മെഡിക്കല്‍
ഐസിയുവും സ്ട്രോക്ക് യൂണിറ്റും നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. എ.പ്രദീപ്കുമാര്‍ എം.എല്‍.എഅദ്ധ്യക്ഷത വഹിക്കും. ഒന്നര മാസത്തെ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് 22 കിടക്കകള്‍ ഉള്ള മെഡിക്കല്‍ ഐസിയുവും സ്ട്രോക്ക് യൂണിറ്റും നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണ ചുമതല നിര്‍വഹിച്ചത്. ഇലക്ട്രോണിക്ക് മോട്ടോര്‍ ഓപ്പറേറ്റഡ് കോട്ട്, മള്‍ട്ടിപാരാ മോണിറ്ററുകള്‍, നഴ്സിംഗ് സ്റ്റേഷന്‍, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം, മൊബൈല്‍ എക്സ്-റേ, എബിജി, മെഷീന്‍, നോണ്‍ ഇന്‍വേസീവ് വെന്റിലേറ്റര്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ മെഡിക്കല്‍ ഐസിയുവില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി ജയശ്രീ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.നവീന്‍ എ, ആശുപത്രി സൂപ്രണ്ട് ഡോ.ഉമ്മര്‍ ഫാറൂഖ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
RELATED STORIES
ചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍
17 Sep 2024 4:49 AM GMT