Kozhikode

അഫ്രീന്‍ ഫാത്തിമയുടെ വീട് തകര്‍ത്ത സംഭവം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ഉപരോധിച്ചു

ഉപരോധത്തില്‍ പോലിസ് ആറോളം നേതാക്കള്‍ക്ക് എതിരേ കേസെടുത്തു.

അഫ്രീന്‍ ഫാത്തിമയുടെ വീട് തകര്‍ത്ത സംഭവം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ഉപരോധിച്ചു
X

കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി അഫ്രീന്‍ ഫാത്തിമയുടെ വീട് തകര്‍ത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചു ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് റയില്‍വേ സ്‌റ്റേഷന്‍ ഉപരോധിചു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് റഹ്മാന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. പ്രവാചക നിന്ദക്കെതിരേ രാജ്യ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ഇതിനെ ബുള്‍ഡൊസര്‍ രാഷ്ട്രീയം കൊണ്ട് നേരിടാനാണ് സംഘപരിവാര്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഫ്രീന്‍ ഫാത്തിമയുടെ കുടുംബത്തിനു നേരെ ഉണ്ടായിട്ടുള്ള അതിക്രമം. ഇതിനെതിരേ തെരുവില്‍ പ്രക്ഷോഭം തീര്‍ക്കാന്‍ ആണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തീരുമാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ദേശീയ സെക്രട്ടറി ആര്‍ എസ് വസീം മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി എച്ച് ലത്തീഫ്, തബ്ഷീറ സുഹൈല്‍ സംസാരിച്ചു. മുതലക്കുളം മൈതാനി പരിസരത്തു നിന്ന് പ്രകടനം ആരംഭിച്ചു. റെയില്‍വേ സ്‌റ്റേഷന് ഉള്ളില്‍ കടന്ന പ്രവര്‍ത്തകര്‍ അരമണിക്കൂറോളം റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി ലബീബ് കായക്കൊടി, വൈസ് പ്രസിഡന്റ്മാരായ സജീര്‍ ടി. സി അഫീഫ്, സെക്രട്ടറിമാരായ മുജാഹിദ് മേപ്പയ്യൂര്‍, ആയിഷ മന്ന, സമീഹ, ആയിഷ ആദില്‍, മുബഷിര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. ഉപരോധത്തില്‍ പോലിസ് ആറോളം നേതാക്കള്‍ക്ക് എതിരേ കേസെടുത്തു.

Next Story

RELATED STORIES

Share it