Kozhikode

വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാര്‍ ഇടിച്ച് അപകടം; കാര്‍ മലയാളി യുവതിയുടേത്

വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാര്‍ ഇടിച്ച് അപകടം; കാര്‍ മലയാളി യുവതിയുടേത്
X

കോഴിക്കോട്: വീഡിയോ ചിത്രീകരണത്തിനിടെ കോഴിക്കോട് ബീച്ച് റോഡില്‍ കാര്‍ ഇടിച്ചു യുവാവ് മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയത് മലയാളി യുവതിയുടെ കാറെന്ന് പോലിസ്. നേരത്തെ വാഹനം ഹൈദരാബാദ് സ്വദേശി അശ്വിന്‍ ജെയിന്റെ പേരിലാണെന്നായിരുന്നു പ്രാഥമിക വിവരം. വിശദമായ അന്വേഷണത്തിലാണു കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പേരിലാണു കാര്‍ എന്നു കണ്ടെത്തിയത്.

ആഡംബര കാറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഹൈദരാബാദിലെ കമ്പനിയിലാലിരുന്നു അശ്വിന്‍ ജെയിന്‍. എന്നാല്‍ കമ്പനി ഡല്‍ഹിയിലുള്ള മറ്റൊരു കമ്പനിക്ക് കാര്‍ വിറ്റിരുന്നു. ഡല്‍ഹിയിലെ കമ്പനിയില്‍ നിന്നാണ് വാഹനം കോഴിക്കോട് സ്വദേശിയായ യുവതിയുടെ പേരില്‍ വാങ്ങിയത്. എന്നാല്‍ വാഹനം ഡല്‍ഹിയിലെ കമ്പനിയുടെ ഉടമസ്ഥതയില്‍ തന്നെയായിരുന്നു. വാഹനം വിറ്റതുമായി ബന്ധപ്പെട്ട് വില്‍പന കരാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കാര്‍ യുവതിയുടെ പേരിലേക്ക് മാറ്റിയിരുന്നില്ല. വെള്ളയില്‍ പോലിസ് ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയപ്പോഴാണ് വിശദമായ വിവരങ്ങള്‍ ലഭിച്ചത്.

ഡിസംബറില്‍ കോഴിക്കോട് ബീച്ച് റോഡില്‍ കാര്‍ ആക്സസറീസ് സ്ഥാപനത്തിന്റെ പ്രമോഷന്‍ റീല്‍സ് ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്റെയും മകന്‍ ആല്‍വിന്‍ (20) കാറിടിച്ചു മരിച്ചത്. അപകടത്തെ തുടര്‍ന്നു, കാറുകള്‍ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്‌മാന്‍, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. സാബിദ് റഹ്‌മാന്റെ ലൈസന്‍സ് ഉള്‍പ്പെടെ സസ്പെന്‍ഡ് ചെയ്തിരുന്നു.




Next Story

RELATED STORIES

Share it