Kozhikode

കോടഞ്ചേരിയില്‍ യുവാവിനെ അടിച്ചു കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി; സുഹൃത്ത് ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

കോടഞ്ചേരിയില്‍ യുവാവിനെ അടിച്ചു കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി; സുഹൃത്ത് ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍
X

കോഴിക്കോട്: കോടഞ്ചേരി മണ്ണഞ്ചിറയില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി അഭിജിത്തിന്റെയും മറ്റ് മൂന്ന് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി. തിരുവമ്പാടി സ്വദേശി അഫ്‌സല്‍, മുക്കം സ്വദേശി റാഫി എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍. മൂന്നാമത്തെയാള്‍ പതിനേഴ് വയസ്സുകാരനാണ്.

നൂറാംതോട് സ്വദേശി നിതിനെ ഇന്നലെ വൈകിട്ടാണ് മണ്ണഞ്ചിറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായി നിതിനുണ്ടായ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

കോളേജ് വിദ്യാര്‍ത്ഥിയായ നിതിനെ കഴിഞ്ഞ ബുധനാഴ്ച മുതലാണ് കാണാതായത്. ബന്ധുക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ വൈകിട്ടോടെ മണ്ണഞ്ചിറിയിലെ ആളൊഴിഞ്ഞ പറമ്പില്‍നിന്ന് നിതിന്റെ മൃതദേഹം കണ്ടെടുത്തു. പിന്നാലെ അഭിജിത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.






Next Story

RELATED STORIES

Share it