കൊവിഡ് വ്യാപനം; കോഴിക്കോട് ജില്ലയില്‍ 18 പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ കൂടി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി 18 കണ്ടെയ്ന്മെന്റ് സോണുകള്‍ കൂടി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കൊവിഡ് 19 സാമൂഹ്യവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്.
ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12-കണിയാര് കണ്ടം, വാര്‍ഡ് 18- കൂടത്തായി എന്നിവയെയാണ് കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 6,10,11,17 എന്നിവയെയാണ് കണ്ടെയിന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8-ലെ മുതുകാട് അങ്ങാടി, വാര്‍ഡ് - 1 പന്നിക്കോട്ടൂര്‍, വാര്‍ഡ് 16 ലെ കൂവ്വപ്പെയില് അങ്ങാടി, വാര്‍ഡ് 13 -ലെ ചെമ്പ്ര അങ്ങാടി, വാര്‍ഡ് 11ലെ ചക്കിട്ടപാറ അങ്ങാടി, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് -11 ലെ നാഗത്ത് ഭാഗം.
കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 15-വെള്ളിമാടുകുന്ന്, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9-മറിയപ്പുറം, വാര്‍ഡ് 10-ലെ കൂളിപൊയില്‍ ഭാഗം, തിരുവമ്പാടി ടൗണ്‍ , താഴെ തിരുവമ്പാടി ടൗണ്‍, വാര്‍ഡ് ,ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15-മുതുവണ്ണാച്ചി, വാര്‍ഡ്14 ലെ പുറവൂരിലെ റേഷന്‍പീടിക , പള്ളിജംഗ്ഷന്‍, കടിയങ്ങാട് പാലം, വെളുത്തപറമ്പ് കൂനിയോട് റോഡ് എന്നീ ഭാഗങ്ങള്‍, പനങ്ങാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7-പൂവമ്പായി, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14-നെരപ്പം, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8-കാവുന്തറ ഈസ്റ്റ്, വടകര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 31-പുതുപ്പണം എന്നിവയെയാണ് കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
RELATED STORIES
'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്‍ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMT