കല്ലേരി കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കല്ലേരി കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കല്ലേരി കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കല്ലേരി പാലത്തിന്റെ നിര്‍മ്മാണ ജോലിക്കെത്തിയ രാജസ്ഥാന്‍ സ്വദേശി മുനീസ്(26) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. സുഹൃത്തുക്കളായ മൂന്ന് പേര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മുനീസ് കനാലിലെ കുഴിയില്‍ മുങ്ങിപ്പോകുകയായിരുന്നു. നാദാപുരത്ത് നിന്നും ഫയര്‍ഫോഴ്സ് എത്തി മുങ്ങല്‍ വിദഗ്ധരായ വാസത്ത് ചേച്ചന്‍കണ്ടി, ബബീഷ് ടി എന്നിവര്‍ ചേര്‍ന്ന് സ്കൂബ സെറ്റ് ഉപയോഗിച്ചാണ് 20അടി താഴ്ചയില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്.

RELATED STORIES

Share it
Top