Kottayam

കഞ്ചാവുമായി യൂട്യൂബര്‍ പിടിയില്‍

കഞ്ചാവുമായി യൂട്യൂബര്‍ പിടിയില്‍
X

കോട്ടയം: ചെറിയ വള്ളത്തില്‍ സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവുമായി യുട്യൂബര്‍ പിടിയില്‍. വെട്ടിക്കാട്ടുമുക്ക് പാലത്തിനുസമീപം ആറാട്ടുകടവില്‍ ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വെള്ളൂര്‍ വടകര അരിഞ്ഞാമൂഴിയില്‍ അഭിജിത്ത് സാബു (29) ആണ് പിടിയിലായത്.

ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഡന്‍സാഫ് അംഗങ്ങളും തലയോലപ്പറമ്പ് പോലിസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. വള്ളത്തില്‍ യാത്രചെയ്ത് ചൂണ്ടയിട്ട് മീന്‍പിടിച്ച് റീല്‍സുചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തിരുന്നയാളാണ് അഭിജിത്ത്.

കടവില്‍ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാനെത്തിയപ്പോഴാണ് പിടിയിലായത്. വള്ളത്തില്‍ ഒളിപ്പിച്ചുെവച്ചിരുന്ന കഞ്ചാവ് പോലിസ് കണ്ടെടുത്തു. യുവതികളുള്‍പ്പെടെയുള്ള ആവശ്യക്കാര്‍ക്ക് വില്പനയ്ക്കായി കരുതിയിരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പോലിസ് പറഞ്ഞു. യുവാവിനെതിരേ തലയോലപ്പറമ്പ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.




Next Story

RELATED STORIES

Share it