കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സൗജന്യ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ത്തലാക്കിയത് പുനസ്ഥാപിക്കുക; എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്

കാഞ്ഞിരപ്പള്ളി (കോട്ടയം): കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ കൊവിഡിന്റെ ആരംഭഘട്ടം മുതല്‍ തുടങ്ങിയ സൗജന്യ ആര്‍ടിപിസിആര്‍ ടെസ്റ്റ് യാതൊരു മുന്നറിയിപ്പും കൂടാതെ നിര്‍ത്തലാക്കിയത് സ്വകാര്യലാബുകളെ സഹായിക്കാനാണെന്ന് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. കോട്ടയം ജില്ലാ മൊബൈല്‍ ടീമാണ് പരിശോധന നടത്തിവന്നിരുന്നതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ തീരുമാനപ്രകാരം നിര്‍ത്തലാക്കിയെന്ന അറിയിപ്പ് ലഭിച്ചതായുമാണ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ആര്‍ടിപിസിആര്‍ ടെസ്റ്റ് അടിയന്തരമായി പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്ന് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ മേഖലയിലെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായിരുന്ന കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ സൗജന്യ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ത്തലാക്കിയതോടെ ജനം ദുരിതത്തിലായിരിക്കുകയാണ്. ദിനംപ്രതി നൂറുകണക്കിനാളുകളാണ് ഇവിടെ കൊവിഡ് നിര്‍ണയ ടെസ്റ്റിന് എത്തിക്കൊണ്ടിരുന്നത്. മുണ്ടക്കയം, എരുമേലി, ഇടക്കുന്നം, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, വാഴൂര്‍, എലിക്കുളം മേഖലയിലുള്ളവരും ഇടുക്കി ജല്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള ജനങ്ങളുമാണ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയെ ആശ്രയിക്കുന്നതെന്ന് മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി.
സൗജന്യവും അടുത്ത ദിവസംതന്നെ ഫലവും അറിയാമായിരുന്നതുമായ കൊവിഡ് ടെസ്റ്റ് നിര്‍ത്തലാക്കിയതോടെ 500 രുപ മുടക്കി സ്വകാര്യലാബുകളെയോ സ്വകാര്യാശുപത്രികളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത് സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം താങ്ങാനാവുന്നതിലുമപ്പുറമാണ്. ഒരു വീട്ടില്‍ ഒന്നില്‍ കൂടുതലുള്ളവര്‍ക്ക് ടെസ്റ്റ് നടത്തണമെങ്കില്‍ കനത്ത സാമ്പത്തികഭാരമാണ് നേരിടേണ്ടിവരിക. സൗജന്യ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ത്തലാക്കിയ നടപടി സ്വകാര്യലാബുകളെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് വിദ്യാഭ്യസ സ്ഥാപനങ്ങള്‍ തുറക്കുകയും ശബരിമല സീസണ്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നത്.
ഇവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ആര്‍ടിപിസിആര്‍ ടെസ്റ്റ് അനിവാര്യവുമാണ്. ജില്ലയിലെ കണക്കനുസരിച്ച് കൊവിഡ് ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സൗജന്യ ആര്‍ടിപിസിആര്‍ ടെസ്റ്റ് ആരോഗ്യവകുപ്പ് ഇടപെട്ട് അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അന്‍സാരി പത്തനാട്, മണ്ഡലം സെക്രട്ടറി ഫൈസല്‍ വാഴൂര്‍, മണ്ഡലം ഭാരവാഹികളായ അലി അക്ബര്‍, വി എസ് അഷറഫ് എന്നിവര്‍ സംസാരിച്ചു.
RELATED STORIES
ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്രത്തിന്റെ വിവേചനം തുടരുന്നു; ഗൈനക്കോളജി ...
25 May 2022 2:42 PM GMTചെന്നൈയില് ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTവാര്ധക്യം സുരക്ഷിതമാക്കാന് പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല് മാസം...
24 May 2022 2:41 PM GMT1991ലെ ആരാധനാലയ നിയമം എന്താണ്? അറിയേണ്ടതെല്ലാം..
19 May 2022 5:44 PM GMTകൊച്ചിയില് എംഡിഎംഎയുമായി അധ്യാപകര് പിടിയില്
18 May 2022 5:55 PM GMTനിരീശ്വരവാദികള് ക്രൈസ്തവ പെണ്കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്...
18 May 2022 12:55 PM GMT