Kottayam

കോട്ടയത്ത് പ്രാഥമിക ചികില്‍സാ കേന്ദ്രങ്ങളൊരുക്കാന്‍ പൊതുജന സഹകരണം ജില്ലാ ഭരണകൂടം

കോട്ടയത്ത് പ്രാഥമിക ചികില്‍സാ കേന്ദ്രങ്ങളൊരുക്കാന്‍ പൊതുജന സഹകരണം ജില്ലാ ഭരണകൂടം
X

കോട്ടയം: ജില്ലയില്‍ കൊവിഡ് രോഗികള്‍ക്കായി പ്രാഥമിക ചികില്‍സാ കേന്ദ്രങ്ങള്‍(സിഎഫ്എല്‍ടിസി) സജ്ജമാക്കുന്നതിന് ജില്ലാ കലക്ടര്‍ എം അഞ്ജന പൊതുജനങ്ങളുടെ സഹകരണം തേടി. ലക്ഷണങ്ങള്‍ ഇല്ലാത്തവരും ഗുരുതരമല്ലാത്ത ലക്ഷണങ്ങള്‍ ഉള്ളവരുമായ രോഗികളെ താമസിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ ആവശ്യമായ സാധന സാമഗ്രികള്‍ ലഭ്യമാക്കുന്നതില്‍ പങ്കാളികളാവണമെന്നാണ് ഫേസ്ബുക്ക് പേജിലൂടെ കലക്ടര്‍ അഭ്യര്‍ത്ഥിച്ചത്.

ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുള്ളവരില്‍ കൂടുതല്‍ പേരും മൂന്നു സിഎഫ്എല്‍ടിസികളിലാണ് കഴിയുന്നത്. ഇവ ഉള്‍പ്പെടെ 13 സ്ഥാപനങ്ങള്‍ പ്രാഥമിക ചികില്‍സാ സംവിധാനം ഒരുക്കാനായി ജില്ലാ ഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജൂലൈ 23ന് മുമ്പ് ജില്ലയില്‍ 5000 പേര്‍ക്കുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണ്. ഈ ഉത്തരവാദിത്വം വിജയകരമായി നിര്‍വഹിക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും സഹകരണം വേണം. ഓരോ തദ്ദേശഭരണ സ്ഥാപനതലത്തിലും കുറഞ്ഞത് 200 രോഗികള്‍ക്കുള്ള സൗകര്യങ്ങളാണ് ലക്ഷ്യമിടുന്നത്. കട്ടില്‍, മെത്ത, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, പെഡസ്റ്റല്‍ ഫാന്‍, ഫയര്‍ എക്സ്റ്റിങ്ഗ്യൂഷര്‍, ഓഫിസ് ടേബിള്‍, പ്ലാസ്റ്റിക് കസേര, വീല്‍ ചെയര്‍, സ്‌ട്രെച്ചര്‍, ബെഡ് ഷീറ്റ്, തലയിണ, തലയിണ കവര്‍, ടവ്വല്‍, സ്റ്റീല്‍ പ്ലേറ്റുകള്‍, സ്പൂണ്‍, ജഗ്ഗ്, ബക്കറ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, പേസ്റ്റ്, വേസ്റ്റ് ബിന്‍ എന്നിവ ലഭ്യമാക്കുന്നതിനാണ് പൊതുജനങ്ങളുടെയും സംഘടനകളുടെയും പങ്കാളിത്തം തേടിയിട്ടുള്ളത്.

സഹകരിക്കാന്‍ താല്‍പര്യമുള്ള വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും 9526809609, 9495377189 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.

Public Administration District Administration to set up Primary Care Centers in Kottayam


Next Story

RELATED STORIES

Share it