Kottayam

മീറ്റ് ദ മിനിസ്റ്റര്‍; വ്യവസായ മന്ത്രി ഇന്ന് സംരംഭകരെ കാണും

മീറ്റ് ദ മിനിസ്റ്റര്‍; വ്യവസായ മന്ത്രി ഇന്ന് സംരംഭകരെ കാണും
X

കോട്ടയം: വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിന് വ്യവസായ മന്ത്രി പി രാജീവ് ഇന്ന് കോട്ടയത്തെത്തും. മാമ്മന്‍ മാപ്പിള ഹാളില്‍ രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നടക്കുന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ട് സംരംഭങ്ങള്‍ ആരംഭിച്ചവരേയും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരേയും മന്ത്രി നേരില്‍ കാണും.

ഇന്നലെ ഉച്ചവരെ പരിപാടിയിലേക്ക് 94 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷ സമര്‍പ്പിച്ചവരെ പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സമയം മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകള്‍ മുഖേന പരാതികള്‍ക്ക് പരിഹാരം കാണുന്നതിനാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായവകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍, കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടര്‍ എം ജി രാജമാണിക്യം, ജില്ലാ കലക്ടര്‍ പി കെ ജയശ്രീ, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it