Kottayam

മല്‍സ്യഫെഡിന്റെ അക്വാ ടൂറിസം സെന്ററുകള്‍ 14ന് തുറക്കും

മല്‍സ്യഫെഡിന്റെ അക്വാ ടൂറിസം സെന്ററുകള്‍ 14ന് തുറക്കും
X

കോട്ടയം: മല്‍സ്യഫെഡിന്റെ ഞാറയ്ക്കല്‍, മാലിപ്പുറം, പാലാക്കരി അക്വാ ടൂറിസം സെന്ററുകള്‍ ആഗസ്ത് 14 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. ഓണത്തോടനുബന്ധിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനമെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു.

കൊവിഡ് പ്രതിരോധ വാക്‌സിന്‍ ആദ്യഡോസ് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റ് റിപോര്‍ട്ടോ ഒരുമാസം മുമ്പ് കൊവിഡ് പോസിറ്റീവായതിന്റെ തെളിവോ പ്രവേശന സമയത്ത് ഹാജരാക്കണം. ബുക്കിങ്ങിന് 9526041267, 9400993314, 9497031280 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Next Story

RELATED STORIES

Share it