Kottayam

കോട്ടയം കണമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്

കോട്ടയം കണമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്
X

കോട്ടയം: കണമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. 15 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ആന്ധ്രാപ്രദേശില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കണമലയിലെ സ്ഥിരം അപകടമേഖലയായ അട്ടിവളവിലാണ് സംഭവം.

ബസ് നിയന്ത്രണംവിട്ട് ഒരുവശത്തേക്ക് മറിയുകയായിരുന്നു. സംരക്ഷണ ഭിത്തിയില്‍ തട്ടി നിന്നതിനാല്‍ ബസ് താഴ്ചയിലേക്ക് വീണില്ല. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ബസ്സില്‍ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവറെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it