കോട്ടയം ഡിസിസി ഓഫിസ് ആക്രമണം;അഞ്ച് ഡിവൈഎഫ്ഐ പ്രവര്ത്തകര് അറസ്റ്റില്
വ്യക്തമായ തെളിവുകള് ഉണ്ടായിരുന്നിട്ടും അറസ്റ്റ് വൈകുന്നതില് പ്രതിഷേധങ്ങള് ഉയര്ന്നിരുന്നു

കോട്ടയം:കോട്ടയം ഡിസിസി ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് ഡിവൈഎഫ്ഐ പ്രവര്ത്തകര് അറസ്റ്റില്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രവീണ് തമ്പി, ജോയിന്റ് സെക്രട്ടറി കെ മിഥുന്, കമ്മറ്റിയംഗം വിഷ്ണു ഗോപാല്, വിഷ്ണു രാജേന്ദ്രന്, അരുണ്കുമാര് ന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
എകെജി സെന്റര് ആക്രമിച്ചതിന് പിന്നാലെയാണ് കോട്ടയം ഡിസിസി ഓഫിസിന് നേരെ കല്ലേറും തീപ്പന്തമേറും ഉണ്ടായത്.പോലിസ് നോക്കിനില്ക്കെയായിരുന്നു ആക്രമണം.കണ്ടാലറിയുന്നവര്ക്കെതിരെ സ്വകാര്യ മുതല് നശിപ്പിച്ചതിന് കേസെടുത്തിരുന്നു.യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഉള്പ്പെടെയുളളവരെ മര്ദിച്ച കേസില് സ്റ്റേഷന് ജാമ്യത്തില് വിട്ടവരാണ് ഡിസിസി ഓഫിസ് ആക്രമിച്ചതെന്ന് കോണ്ഗ്രസ് ആരോപിച്ചിരുന്നു.വ്യക്തമായ തെളിവുകള് ഉണ്ടായിരുന്നിട്ടും അറസ്റ്റ് വൈകുന്നതില് പ്രതിഷേധങ്ങള് ഉയര്ന്നിരുന്നു.
എന്നാല് ഡിസിസി ഓഫിസിനുണ്ടായ നാശനഷ്ടത്തിന്റെ കണക്ക് പൊതുമരാമത്ത് വകുപ്പില് നിന്ന് കിട്ടാത്തതാണ് നടപടികള് വൈകാന് കാരണമെന്നായിരുന്നു പോലിസിന്റെ വിശദീകരണം.
RELATED STORIES
വിമന് ഇന്ത്യ മൂവ്മെന്റ് പേരാവൂര് മണ്ഡലം കമ്മിറ്റിക്ക് പുതിയ...
19 Aug 2022 6:18 AM GMTബൈക്കപകടത്തില് പരിക്കേറ്റു ചികിത്സയിലായിരുന്ന പ്രധാനാധ്യാപകന്...
19 Aug 2022 1:11 AM GMT15 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി
18 Aug 2022 6:38 PM GMTമട്ടന്നൂര് നഗരസഭാ തിരഞ്ഞെടുപ്പ്: കലാശക്കൊട്ടിനിടെ എൽഡിഎഫ്-യുഡിഎഫ്...
18 Aug 2022 4:16 PM GMTവയോധികനെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റില്
18 Aug 2022 3:22 PM GMTഎസ്ഡിപിഐ പ്രതിഷേധ റാലിയും പൊതുയോഗവും ആഗസ്ത് 20നു പേരാവൂരില്
18 Aug 2022 12:32 PM GMT