കോട്ടയം ജില്ലയില്‍ ഇന്ന് 180 പേര്‍ക്ക് കൊവിഡ്: 197 പേര്‍ക്ക് രോഗമുക്തി

കോട്ടയം: ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6605 ആയി. പുതിയതായി ലഭിച്ച 2884 സാംപിള്‍ പരിശോധനാ ഫലങ്ങളില്‍ 180 എണ്ണം പോസിറ്റീവായി. 177 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ മൂന്നു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
പുതിയതായി രോഗം ബാധിച്ചവരില്‍ 89 പുരുഷന്‍മാരും 76 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. രോഗികളില്‍ 60 വയസിനു മുകളിലുള്ള 24 പേരുണ്ട്. 197 പേര്‍ക്കു കൂടി രോഗം ഭേദമായതോടെ രോഗമുക്തായവരുടെ ആകെ എണ്ണം 11887 ആയി. ജില്ലയില്‍ ഇതുവരെ ആകെ 18517 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. നിലവില്‍ 17019 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം -26
മീനച്ചില്‍, മാടപ്പള്ളി, ചങ്ങനാശേരി, കങ്ങഴ-8
വൈക്കം, ഈരാറ്റുപേട്ട -7
ഏറ്റുമാനൂര്‍, വെച്ചൂര്‍, തലയാഴം-6
ആര്‍പ്പൂക്കര, കടനാട്, കുറവിലങ്ങാട്, കുമരകം -5
കുറിച്ചി -4
വാഴപ്പള്ളി, വെള്ളാവൂര്‍, കൂട്ടിക്കല്‍, മുണ്ടക്കയം, കാണക്കാരി, തിരുവാര്‍പ്പ്, കടുത്തുരുത്തി, വാഴൂര്‍, കല്ലറ, മുളക്കുളം -3
ഭരണങ്ങാനം, പനച്ചിക്കാട്, വെള്ളൂര്‍, തിടനാട്, കിടങ്ങൂര്‍, കടപ്ലാമറ്റം, അതിരമ്പുഴ, വിജയപുരം -2
മണര്‍കാട്, ഉദയനാപുരം, അകലക്കുന്നം, പാലാ, മീനടം, മാഞ്ഞൂര്‍, മുത്തോലി, പാറത്തോട്, ചെമ്പ്, പൂഞ്ഞാര്‍ തെക്കേക്കര, ഉഴവൂര്‍, പുതുപ്പള്ളി, മൂന്നിലവ്, രാമപുരം, മണിമല, തലപ്പലം, നെടുംകുന്നം, കരൂര്‍, മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത് -1
RELATED STORIES
പാളംപണിയുടെ പേരില്‍ കേരളത്തിലെ റെയില്‍വേ യാത്രക്കാരെ വലയ്ക്കരുത്: ഡോ....
18 May 2022 12:11 PM GMTകരോളി ഹിന്ദുത്വ ആക്രമണത്തിലെ ഇരകള്‍ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത്...
18 May 2022 12:04 PM GMTയുനിസെഫുമായി സഹകരിച്ച് നിയമസഭാ പരിസ്ഥിതി ദിനം ആചരിക്കുന്നു
18 May 2022 11:50 AM GMTലൈഫ് രണ്ടാം ഘട്ടം ഗുണഭോക്തൃ പട്ടിക അന്തിമഘട്ടത്തില്‍: മന്ത്രി എംവി...
18 May 2022 11:42 AM GMTഗ്യാന്‍വാപി മസ്ജിദ്: മുസ്ലിംകള്ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് ഓള്...
18 May 2022 11:33 AM GMTതിരുട്ടുഗ്രാമത്തിലെ ബാഷാ ഗ്യാം സംഘാംഗമായ പിടികിട്ടാപ്പുള്ളിയായ...
18 May 2022 11:20 AM GMT