അടുക്കളത്തോട്ടം മുതല്‍ മഴക്കുഴി വരെ; ഓണ്‍ലൈന്‍ ക്ലാസിന് പുറത്തും ഇവര്‍ പഠനത്തിലാണ്

കോട്ടയം: ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുശേഷമുള്ള സമയത്തും തിരക്കിലാണ് ജില്ലയിലെ ഹരിതവിദ്യാലയങ്ങളിലെ കുട്ടികള്‍. ജലസംരക്ഷണം, കൃഷി, മാലിന്യസംസ്‌കരണം തുടങ്ങി വീടിനും നാടിനും പ്രയോജനപ്രദമായ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കാനുമുള്ള ശ്രമത്തിലാണ് ഇവര്‍.
ഹരിത കേരളം വിദ്യാര്‍ഥികളിലൂടെ എന്ന പദ്ധതിയിലൂടെ ഹരിത കേരളം മിഷനാണ് കുട്ടികള്‍ക്ക് വഴികാട്ടുന്നത്. ടെറസ് കൃഷി, അടുക്കളത്തോട്ടം, വൃക്ഷത്തൈ നടീലും പരിചരണവും, കംപോസ്റ്റ് നിര്‍മാണം, മഴക്കുഴി നിര്‍മാണം, കിണര്‍ റീചാര്‍ജിങ് എന്നിങ്ങനെ വിദ്യാര്‍ഥികള്‍ക്ക് വീട്ടിലും പരിസരത്തും ചെയ്യാവുന്ന പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ 32 ഹരിത വിദ്യാലയങ്ങളിലെ യുപി, ഹൈസ്‌കൂള്‍ വിഭാഗത്തിലെ 500ഓളം വിദ്യാര്‍ഥികള്‍ വിവിധ കാര്‍ഷികപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുണ്ട്.
ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍മാര്‍ ഓണ്‍ലൈന്‍ ക്ലാസിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും. പള്ളം, മാടപ്പള്ളി, ഉഴവൂര്‍, ഏറ്റുമാനൂര്‍, വൈക്കം, കോട്ടയം എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ പരിശീലനം പൂര്‍ത്തിയായി.
RELATED STORIES
ദുരൂഹ സാഹചര്യത്തില് പ്രവാസിയുടെ മരണം; ഏഴ് പേര് കസ്റ്റഡിയില്
21 May 2022 2:38 AM GMTആലപ്പുഴ ഒരുങ്ങി; പോപുലര് ഫ്രണ്ട് ജനമഹാസമ്മേളനവും വോളണ്ടിയര്...
21 May 2022 1:50 AM GMT10 ജില്ലകളില് യെല്ലോ അലര്ട്ട്; മത്സ്യത്തൊഴിലാളികള് കടലില് പോകരുത്
21 May 2022 1:19 AM GMTവന് ലഹരിമരുന്ന് വേട്ട;220 കിലോ മയക്കുമരുന്നുമായി രണ്ട് മല്സ്യബന്ധന...
20 May 2022 12:11 PM GMTകേരളത്തിന്റെ ആഭ്യന്തരം നോക്കുകുത്തിയായി മാറി: പി കെ ഉസ്മാന്
20 May 2022 11:41 AM GMTമതപരിവര്ത്തന ആരോപണം: കുടകില് മലയാളി ദമ്പതികളുടെ അറസ്റ്റ്...
20 May 2022 10:25 AM GMT