Kottayam

മഴക്കെടുതി: കോട്ടയം ജില്ലയില്‍ 18.02 കോടിയുടെ കൃഷിനാശം

മഴക്കെടുതി: കോട്ടയം ജില്ലയില്‍ 18.02 കോടിയുടെ കൃഷിനാശം
X

കോട്ടയം: കോട്ടയം ജില്ലയില്‍ കഴിഞ്ഞ മൂന്നുദിവസങ്ങളിലുണ്ടായ മഴക്കെടുതിയില്‍ കാര്‍ഷിക മേഖലയില്‍ 18.02 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ബീനാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള പ്രാഥമിക കണക്കാണിത്. ഈരാറ്റുപേട്ട, കടുത്തുരുത്തി, പാലാ, പാമ്പാടി, വൈക്കം, വാഴൂര്‍ ബ്ലോക്കുകളിലായി 1118.75 ഹെക്ടറില്‍ കൃഷി നശിച്ചു.

3,969 കര്‍ഷകര്‍ക്കാണ് നഷ്ടമുണ്ടായത്. ഏറ്റവും കൂടുതല്‍ നാശം വൈക്കം ബ്ലോക്കിലാണ്. 2800 കര്‍ഷകരുടെ 1054.66 ഹെക്ടറിലെ വിളകളാണ് ഇവിടെ നശിച്ചത്. പാമ്പാടിയില്‍ 22.80, ഈരാറ്റുപേട്ടയില്‍ 21.24, വാഴൂരില്‍ 17.60 ഹെക്ടറിലെ കൃഷി നശിച്ചു. കടുത്തുരുത്തിയില്‍ ഒരു ഹെക്ടറിലും പാലായില്‍ 1.45 ഹെക്ടറിലുമാണ് കൃഷി നാശം. നാശം സംഭവിച്ച വിളകളുടെ വിവരങ്ങള്‍ വിസ്തൃതി അടിസ്ഥാനത്തില്‍ ചുവടെ:

നെല്ല് 1070.800 ഹെക്ടര്‍,

ഏലം100 ഹെക്ടര്‍,

കപ്പ 12 ഹെക്ടര്‍,

പച്ചക്കറി 5.340 ഹെക്ടര്‍,

പൈനാപ്പിള്‍ 0.04 ഹെക്ടര്‍,

ഇവയ്ക്കു പുറമേ തെങ്ങ് (124 എണ്ണം), വാഴ (17412), റബര്‍ മരങ്ങള്‍ (976), കവുങ്ങ് (30), കൊക്കോച്ചെടികള്‍ (45), കാപ്പിച്ചെടികള്‍ (450), കുരുമുളക് (530), ജാതി മരം (144), ഗ്രാംമ്പൂ(60) എന്നിവയ്ക്കും നാശം സംഭവിച്ചു.

Next Story

RELATED STORIES

Share it