ജില്ലാതല സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷന്‍ 14, 15 തിയ്യതികളില്‍

കോട്ടയം: കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍ വിവിധ ജില്ലകളില്‍ സ്‌കൂള്‍, പ്ലസ്‌വണ്‍, കേന്ദ്രീകൃത സ്‌പോര്‍ട്‌സ് അക്കാദമി (കോളജ്) എന്നിവിടങ്ങളിലേക്ക് 2021-22 അധ്യയനവര്‍ഷത്തേക്ക് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ജില്ലാതല സെലക്ഷന്‍ ജൂലൈ 14, 15 തിയ്യതികളില്‍ പാലാ മുനിസിപ്പല്‍ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. 14ന് അത്‌ലറ്റിക്‌സ്, വോളിബോള്‍ എന്നിവയിലും 15ന് ഫുട്‌ബോളിലുമാണ് സെലക്ഷന്‍.
ബാസ്‌കറ്റ്‌ബോള്‍, നീന്തല്‍, ബോക്‌സിങ്, ജൂഡോ, ഫെന്‍സിങ്, ആര്‍ച്ചറി, റസ്‌ലിങ്, തായ്‌ക്കോണ്ടോ, സൈക്ലിങ്, നെറ്റ്‌ബോള്‍, ഹോക്കി, കബഡി, ഖോ ഖോ, ഹാന്‍ഡ്‌ബോള്‍, കനോയിങ് കയാക്കിങ്, റോവിങ് എന്നീ ഇനങ്ങളിലുള്ളവര്‍ 27ന് ഇതേ വേദിയില്‍ നടക്കുന്ന സോണല്‍ സെലക്ഷനിലാണ് പങ്കെടുക്കേണ്ടത്.
നിലവില്‍ ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്നവര്‍ ജില്ലാതല സെലക്ഷനില്‍ പങ്കെടുക്കുന്നതിന് പ്രായം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും പ്ലസ്‌വണിലേക്കും കേന്ദ്രീകൃത കോളജ് സ്‌പോര്‍ട്‌സ് അക്കാദമികളിലേയ്ക്കുമുള്ള സെലക്ഷന് ജനന സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ പരീക്ഷയുടെ ഹാള്‍ ടിക്കറ്റ്, കായിക മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം.
വിദ്യാര്‍ഥികള്‍ നിശ്ചിത തിയ്യതികളില്‍ രാവിലെ 8.30ന് പാലാ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെത്തണമെന്നും കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പൂര്‍ണമായി പാലിച്ച് സെലക്ഷനില്‍ പങ്കെടുക്കണമെന്നും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍ 0481- 2563825.
RELATED STORIES
ദലിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വീണ്ടും...
22 May 2022 3:43 AM GMTഡോക്ടര് ചമഞ്ഞ് 10 ദിവസം രോഗിയെ ചികില്സിച്ചു; തിരുവനന്തപുരം...
22 May 2022 3:32 AM GMTസംസ്ഥാനത്ത് പുതുക്കിയ ഇന്ധനവില നിലവില്‍ വന്നു
22 May 2022 3:24 AM GMTനടിയെ ആക്രമിച്ച കേസ്: കാവ്യ പ്രതിയാകില്ല; കേസിലെ തുടരന്വേഷണം...
22 May 2022 2:54 AM GMT1500 കോടിയുടെ വന് ഹെറോയിന് വേട്ട; ബോട്ടുടമ ക്രിസ്പിന് മുഖ്യപ്രതി, ...
22 May 2022 2:23 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലേര്ട്ട്
22 May 2022 1:45 AM GMT