Kottayam

കോട്ടയം ജില്ലയില്‍ 707 പേര്‍ക്ക് കൊവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കം വഴി

കോട്ടയം ജില്ലയില്‍ 707 പേര്‍ക്ക് കൊവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കം വഴി
X
കോട്ടയം: ജില്ലയില്‍ ഇന്ന് 707 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. പുതിയതായി 5751 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 12.29 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 291 പുരുഷന്‍മാരും 323 സ്ത്രീകളും 93 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 142 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 709 പേര്‍ രോഗമുക്തരായി. 7373 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 185825 പേര്‍ കൊവിഡ് ബാധിതരായി. 174430 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 37595 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ


കോട്ടയം108


ഏറ്റുമാനൂര്‍48


കൂരോപ്പട34


തിരുവാര്‍പ്പ്, വാഴപ്പള്ളി24


ചങ്ങനാശേരി22


പനച്ചിക്കാട്21


കാഞ്ഞിരപ്പള്ളി20


കുറിച്ചി19


കരൂര്‍17


തൃക്കൊടിത്താനം16


എലിക്കുളം, മാഞ്ഞൂര്‍15


എരുമേലി14


അയ്മനം, പായിപ്പാട്13


ഈരാറ്റുപേട്ട, അതിരമ്പുഴ12


വിജയപുരം11


ആര്‍പ്പൂക്കര, ഉദയനാപുരം10


ടി.വി പുരം, മാടപ്പള്ളി, പുതുപ്പള്ളി, പാലാ9


മുണ്ടക്കയം, തീക്കോയി, വാകത്താനം, വെള്ളൂര്‍, രാമപുരം8


ചിറക്കടവ്, വൈക്കം, കൂട്ടിക്കല്‍7


പാറത്തോട്, വെച്ചൂര്‍6


മുത്തോലി, കറുകച്ചാല്‍, പാമ്പാടി, മണിമല, മണര്‍കാട്, തിടനാട്, നീണ്ടൂര്‍, കോരുത്തോട്, മേലുകാവ്5



മൂന്നിലവ്, ഞീഴൂര്‍, തലയാഴം, അയര്‍ക്കുന്നം, പൂഞ്ഞാര്‍, കിടങ്ങൂര്‍, കല്ലറ, മീനച്ചില്‍4


തലനാട്, കാണക്കാരി, തലയോലപ്പറമ്പ്, മറവന്തുരുത്ത്, ഉഴവൂര്‍, ഭരണങ്ങാനം, തലപ്പലം3



പൂഞ്ഞാര്‍ തെക്കേക്കര, നെടുംകുന്നം, ചെമ്പ്, കുമരകം, മരങ്ങാട്ടുപിള്ളി2


വാഴൂര്‍, കങ്ങഴ, വെളിയന്നൂര്‍, മുളക്കുളം, കടുത്തുരുത്തി, കുറവിലങ്ങാട്, പള്ളിക്കത്തോട്, അകലക്കുന്നം, മീനടം, കടനാട്, കടപ്ലാമറ്റം, കൊഴുവനാല്‍1




Next Story

RELATED STORIES

Share it