ഇടയിരിക്കപ്പുഴ സിഎച്ച്സിയില് കൊവിഡ് പരിശോധന പുനരാരംഭിക്കണം: എസ്ഡിപിഐ നിവേദനം നല്കി
കങ്ങഴ, മണിമല, നെടുംകുന്നം, വാഴൂര്, വെള്ളാവൂര് എന്നീ പഞ്ചായത്തിലെ ഭൂരിഭാഗം വരുന്ന സാധാരണക്കാരായ ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ് ഇടയിരിക്കപ്പുഴ സിഎച്ച്സി. കൊവിഡ് പരിശോധനകള് വളരെ ചെലവേറിയതിനാല് സാധാരണ ജനങ്ങള്ക്ക് അത് വഹിക്കാന് പറ്റാത്ത അവസ്ഥയാണ്.

പത്തനാട്: കങ്ങഴ പഞ്ചായത്തിലെ ഇടയിരിക്കപ്പുഴ കമ്മ്യൂണിറ്റി ഹെല്ത്ത് സെന്ററില് കൊവിഡ് പരിശോധനകള് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കങ്ങഴ പഞ്ചായത്ത് കമ്മിറ്റി കോട്ടയം ജില്ലാ കലക്ടര്, ജില്ലാ മെഡിക്കല് ഓഫിസര്, വാഴൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്ക്ക് നിവേദനം നല്കി.

കൊവിഡിന്റെ ഒന്നും രണ്ടും തരംഗ സമയത്ത് ഇവിടെ കൊവിഡ് പരിശോധനകള് നടത്തിയിരുന്നു. എന്നാല്, ഇപ്പോള് വളരെ ആശങ്കാജനകമായ അവസ്ഥയില് കൊവിഡ് വ്യാപിക്കുകയാണ്. കങ്ങഴ, മണിമല, നെടുംകുന്നം, വാഴൂര്, വെള്ളാവൂര് എന്നീ പഞ്ചായത്തിലെ ഭൂരിഭാഗം വരുന്ന സാധാരണക്കാരായ ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ് ഇടയിരിക്കപ്പുഴ സിഎച്ച്സി. കൊവിഡ് പരിശോധനകള് വളരെ ചെലവേറിയതിനാല് സാധാരണ ജനങ്ങള്ക്ക് അത് വഹിക്കാന് പറ്റാത്ത അവസ്ഥയാണ്.

അതിനാല്, ഇടയിരിക്കപ്പുഴ സിഎച്ച്സിയില് കൊവിഡ് ആന്റിജന്, ആര്ടിപിസിആര് പരിശോധനകള് പുനരാരംഭിക്കാനുള്ള അടിയന്തര നടപടികള് സ്വീകരിക്കണമെന്ന് എസ്ഡിപിഐ കങ്ങഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം കെ സുബൈര്, സെക്രട്ടറി കെ എ അജീബ് എന്നിവര് നിവേദനത്തില് ആവശ്യപ്പെട്ടു.
RELATED STORIES
ആശങ്ക വിതച്ച് കുരങ്ങ് പനി; 12 രാജ്യങ്ങളിലായി നൂറോളം കേസുകള്
23 May 2022 7:03 PM GMTവിനയ് കുമാര് സക്സേന പുതിയ ഡല്ഹി ലഫ്റ്റനന്റ് ഗവര്ണര്
23 May 2022 4:11 PM GMTആരോഗ്യനില മോശമായി; അബ്ദുന്നാസിര് മഅ്ദനി വീണ്ടും ആശുപത്രിയില്
23 May 2022 1:18 PM GMTനടിയെ ആക്രമിച്ച കേസ് ഒതുക്കാന് സിപിഎം ഇടനിലക്കാരായി നില്ക്കുന്നു;...
23 May 2022 12:40 PM GMTതൃശൂരിൽ മുൻ എഐവൈഎഫ് സംസ്ഥാന സമിതി അംഗം സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു
23 May 2022 11:35 AM GMTവാഗ്ദാനങ്ങള് പാലിക്കപ്പെട്ടില്ല;മലബാര് ദേവസ്വം ജീവനക്കാര് വീണ്ടും...
23 May 2022 10:33 AM GMT