Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 1,032 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.93 ശതമാനം

കോട്ടയം ജില്ലയില്‍ ഇന്ന് 1,032 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.93 ശതമാനം
X

കോട്ടയം: ജില്ലയില്‍ 1,032 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,024 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടുപേര്‍ പേര്‍ രോഗബാധിതരായി. പുതുതായി 7978 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി 12.93 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 449 പുരുഷന്‍മാരും 401 സ്ത്രീകളും 182 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 152 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 957 പേര്‍ രോഗമുക്തരായി. 7,538 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 234408 പേര്‍ കൊവിഡ് ബാധിതരായി. 224786 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 41933 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം106

പുതുപ്പള്ളി 44

എരുമേലി40

കാഞ്ഞിരപ്പള്ളി33

പനച്ചിക്കാട്32

പാറത്തോട്,മാടപ്പള്ളി30

വാഴൂര്‍29

അതിരമ്പുഴ, ഈരാറ്റുപേട്ട25

പാലാ24

മീനച്ചില്‍22

കിടങ്ങൂര്‍21

പാമ്പാടി20

മുണ്ടക്കയം19

ഏറ്റുമാനൂര്‍, ചങ്ങനാശേരി, എലിക്കുളം, ഭരണങ്ങാനം18

കരൂര്‍16

തൃക്കൊടിത്താനം, മുളക്കുളം, ചിറക്കടവ്, അയ്മനം, നീണ്ടൂര്‍, വാകത്താനം

തലയോലപ്പറമ്പ്, വിജയപുരം14

ആര്‍പ്പൂക്കര വാഴപ്പള്ളി, രാമപുരം13

തിരുവാര്‍പ്പ്, കൂരോപ്പട12

വൈക്കം, കുറവിലങ്ങാട്, പൂഞ്ഞാര്‍ തെക്കേക്കര, മറവന്തുരുത്ത്11

കുറിച്ചി, ഞീഴൂര്‍, ചെമ്പ്, തീക്കോയി, മാഞ്ഞൂര്‍, മീനടം10

കടുത്തുരുത്തി, കുമരകം9

കൊഴുവനാല്‍, മരങ്ങാട്ടുപിള്ളി8

വെള്ളൂര്‍, അകലക്കുന്നം, നെടുംകുന്നം, അയര്‍ക്കുന്നം7

തലയാഴം, കടപ്ലാമറ്റം, പായിപ്പാട്, തിടനാട്, കൂട്ടിക്കല്‍, മുത്തോലി6

മേലുകാവ്, മണിമല, കടനാട്5

ടി.വി പുരം, മണര്‍കാട്, കോരുത്തോട്, കറുകച്ചാല്‍, ഉദയനാപുരം4

പൂഞ്ഞാര്‍, തലപ്പലം, വെള്ളാവൂര്‍, ഉഴവൂര്‍, കാണക്കാരി, മൂന്നിലവ്3

പള്ളിക്കത്തോട്, വെച്ചൂര്‍2

കല്ലറ, കങ്ങഴ, വെളിയന്നൂര്‍, തലനാട്1

പബ്ലിക് ഓര്‍ഡര്‍

Next Story

RELATED STORIES

Share it