പാലായില്‍ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വ്യാജ മദ്യം പിടികൂടി

കോട്ടയം: പാലായില്‍ ഡ്രൈ ഡേയില്‍ കച്ചവടം നടത്താനായി സൂക്ഷിച്ചിരുന്ന 43 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടി. പാലാ മേവിട സ്വദേശി പി ബി രാജീവിന്റെ വീട്ടില്‍നിന്നാണ് പോലിസ് സംഘം വ്യാജമദ്യം പിടിച്ചെടുത്തത്. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. ഇയാളുടെ വീടിന്റെ മേല്‍ക്കൂരയ്ക്ക് താഴെയുള്ള തട്ടിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.
ചാക്കില്‍ കെട്ടിയാണ് മദ്യക്കുപ്പികള്‍ ഒളിപ്പിച്ചിരുന്നത്. കസ്റ്റഡിയിലെടുത്ത രാജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രദേശത്ത് വ്യാജമദ്യ വില്‍പന നടക്കുന്നുണ്ടെന്ന വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്. ശനിയാഴ്ച ഡ്രൈ ഡേ ആയതിനാല്‍ ബ്ലാക്കില്‍ വില്‍പ്പന നടത്താനാണ് ഇയാള്‍ മദ്യം വീട്ടില്‍ സൂക്ഷിച്ചിരുന്നതെന്നാണ് എക്‌സൈസ് പറയുന്നത്.
RELATED STORIES
ലഡാക്ക് വാഹനാപകടം: സൈനികന് മുഹമ്മദ് ഷൈജലിന്റെ മൃതദേഹം രാവിലെ...
28 May 2022 6:28 PM GMTചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്‍ജ് നാളെ തൃക്കാക്കരയിലേക്ക്;...
28 May 2022 6:20 PM GMTതൃശൂരില്‍ 80 കുട്ടികള്‍ക്ക് വാക്സീന് മാറി നല്കി; ഭയപ്പെടേണ്ട...
28 May 2022 6:06 PM GMTഏക സിവില്‍കോഡ് എല്ലാവര്ക്കും സുരക്ഷിതത്വം നല്‍കുമെന്ന് ഉത്തരാഖണ്ഡ്...
28 May 2022 5:54 PM GMT'പിണറായിയും മോദിയും തമ്മില്‍ രഹസ്യ പാക്കേജ്'; ഫാഷിസത്തെ നേരിടുന്നതില്‍ ...
28 May 2022 4:33 PM GMTമഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ഉപ വകഭേദം കണ്ടെത്തി; രോഗികളില്‍...
28 May 2022 2:39 PM GMT