എസ്എസ്എഫ് ജില്ലാ സാഹിത്യോല്‍സവ് പ്രഖ്യാപിച്ചു
കൊല്ലം: എസ്എസ്എഫ് 28ാമത് എഡിഷന്‍ ജില്ലാ സാഹിത്യോല്‍സവ് പ്രഖ്യാപനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സിറാജുല്‍ ഉലമ പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍ നിര്‍വഹിച്ചു. സപ്തംബര്‍ 9 മുതല്‍ 11 വരെ തിയ്യതികളിലായി വെര്‍ച്വല്‍ വേദികളിലാണ് ഈ വര്‍ഷത്തെ കലാസാഹിത്യമല്‍സരങ്ങള്‍ അരങ്ങേറുകയെന്ന് സംഘാടകര്‍ പറഞ്ഞു. സര്‍ഗശേഷികള്‍ പുതിയ സാമൂഹിക സൃഷ്ടിപ്പിന് പ്രയോഗിക്കുകയാണ് സാഹിത്യോല്‍സവുകള്‍ ലക്ഷ്യമാക്കുന്നത്. ബ്ലോക്ക് തലം മുതല്‍ സംസ്ഥാന തലം വരെ വിവിധ വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്.
വറുതിയുടെ കാലത്ത് ആസ്വാദനത്തിന്റെയും നിലനില്‍പിന്റെയും പാഠങ്ങള്‍ നുകരാന്‍ സാഹിത്യോല്‍സവ് വേദികള്‍ കൊണ്ട് സാധ്യമാവുമെന്ന് എസ്എസ് എഫ് കൊല്ലം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ബ്ലോക്ക്, യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ല, സംസ്ഥാന തലങ്ങളിലായാണ് സാഹിത്യോല്‍സവ് സംവിധാനിച്ചിരിക്കുന്നത്. ജില്ലയിലെ മുന്നൂറില്‍പരം ബ്ലോക്കുകളിലും 200 യൂനിറ്റുകളിലും സാഹിത്യോല്‍സവ് പൂര്‍ത്തിയായിട്ടുണ്ട്.
സെക്ടര്‍, ഡിവിഷന്‍ തലങ്ങളില്‍ സാഹിത്യോല്‍സവ് പൂര്‍ത്തിയായി വരുന്നു. കൊല്ലം, കരുനാഗപള്ളി, ചവറ, ചാത്തന്നൂര്‍, ശാസ്താംകോട്ട, ചടയമംഗലം, പത്തനാപുരം എന്നീ ഡിവിഷനുകളില്‍ മല്‍സരിച്ച് വിജയിക്കുന്ന പ്രതിഭകള്‍ ജില്ലാ സാഹിത്യോത്സവില്‍ മാറ്റുരയ്ക്കുമെന്നും സംഘാടകര്‍ അറിയിച്ചു. പ്രഖ്യാപന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് എ എസ് ഷമീര്‍ ജൗഹരി, ജനറല്‍ സെക്രട്ടറി ഷമീര്‍ വടക്കേവിള, കാബിനറ്റ് സെക്രട്ടറി എച്ച് എഫ് ഷമീര്‍ ജൗഹരി, സാഹിത്യോല്‍സവ് കണ്‍വീനര്‍ അനസ് മൈലാപ്പൂര് എന്നിവര്‍ സംബന്ധിച്ചു.
RELATED STORIES
മാമിയുടെ തിരോധാനക്കേസില്‍ പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT