Kollam

കൊല്ലം ജില്ലയിൽ നാളെ ലോക് അദാലത്ത് സംഘടിപ്പിക്കും

ജില്ലയില്‍ ലീഗല്‍ സര്‍വ്വീസസ് അതോറിട്ടിയുടെ 36 ബൂത്തുകളാണ് അദാലത്തിനായി ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരെ കൂടാതെ വിരമിച്ച ജഡ്ജിമാരും അദാലത്തിന് നേതൃത്വം നല്‍കും.

കൊല്ലം ജില്ലയിൽ നാളെ ലോക് അദാലത്ത് സംഘടിപ്പിക്കും
X

കൊല്ലം: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലോക് അദാലത്ത് 13ന് ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളിലും കലക്ടറേറ്റിലെ ജില്ലാ ആസ്ഥാനത്തും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ സെഷന്‍സ് ജഡ്ജിയുമായ എസ് എച്ച് പഞ്ചാപകേശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ ലീഗല്‍ സര്‍വ്വീസസ് അതോറിട്ടിയുടെ 36 ബൂത്തുകളാണ് അദാലത്തിനായി ഒരുക്കിയിരിക്കുന്നത്.

ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരെ കൂടാതെ വിരമിച്ച ജഡ്ജിമാരും അദാലത്തിന് നേതൃത്വം നല്‍കും. വിവിധ കോടതികളില്‍ തീര്‍പാകാതെ കിടക്കുന്ന 5662 കേസുകളും ബാങ്കുകളുമായി ബന്ധപ്പെട്ട വ്യക്തഗത, വിദ്യാഭ്യാസ വായ്പകള്‍ ഉള്‍പ്പെടുന്ന 2168 കേസുകളും ആര്‍ടിഒ-1460, രജിസ്‌ട്രേഷന്‍ വകുപ്പുകളില്‍ തീര്‍പ്പാകാന്‍ സാധ്യതയുള്ളത് ഉള്‍പ്പെടെ-2000, വാഹനാപകട കേസുകള്‍-1164, ബിഎസ്എന്‍എല്ലുമായി ബന്ധപ്പെട്ട 250 കേസുകളും കുടുംബക്കോടതി കേസുകളും ഉള്‍പ്പെടെ അദാലത്തില്‍ 12704 കേസുകളാണ് പരിഗണിക്കുക.

കോടതിയിൽ നിലനിൽക്കുന്ന തർക്കങ്ങൾ രമ്യമായി പരിഹരിയ്ക്കാനുള്ള പ്രധാനമാർഗ്ഗമാണ് ലോക് അദാലത്തെന്ന് അദ്ദേഹം പറഞ്ഞു. അപേക്ഷ നല്‍കുന്നതിന് കോര്‍ട്ട് ഫീ സ്റ്റാമ്പ് ആവശ്യമില്ല. പരാതിക്കാര്‍ക്ക് വെള്ള പേപ്പറില്‍ അപേക്ഷ നല്‍കിയാല്‍ മതിയാകും. പരാതിക്കാരെയും എതിര്‍കക്ഷികളെയും അദാലത്ത് സംബന്ധിച്ച് അറിയിപ്പ് താപാലിലൂടെയാണ് നല്‍കുന്നത്. ഇതു പലര്‍ക്കും ലഭിക്കാറില്ലെന്ന പരാതി പരിഹരിക്കും. ജില്ലാ ലീഗല്‍ സര്‍വ്വിസസ് അതോറിട്ടി, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി എന്നിവയാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ സുബിതാ ചിറക്കല്‍, അഡീഷണല്‍ ജില്ലാ ജഡ്ജും താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ചെയര്‍മാനുമായ ഇ ബൈജു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it