Kollam

തോക്ക് ചൂണ്ടി നാടിനെ വിറപ്പിച്ച എസ്റ്റേറ്റ് മാനേജറെ സാഹസികമായി കീഴടക്കി പോലിസ്

കൊല്ലം ചിതറ അരിപ്പയിലെ ഓയില്‍പാം ക്വാര്‍ട്ടേഴ്‌സിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

തോക്ക് ചൂണ്ടി നാടിനെ വിറപ്പിച്ച എസ്റ്റേറ്റ് മാനേജറെ സാഹസികമായി കീഴടക്കി പോലിസ്
X

കൊല്ലം: തോക്ക് ചൂണ്ടി ഒരു പ്രദേശത്തെയും പൊലിസിനെയും മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയ അക്രമിയെ പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം ചിതറ അരിപ്പയിലെ ഓയില്‍പാം ക്വാര്‍ട്ടേഴ്‌സിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അരിപ്പ എസ്‌റ്റേറ്റ് അസിസ്റ്റന്റ് മാനേജര്‍ പ്രതീഷ് പി നായര്‍ നാട്ടുകാരെയും സ്‌കൂള്‍ കുട്ടികളെയുമടക്കം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയിലാണ് കടക്കല്‍ പൊലിസ് അന്വേഷിക്കാനെത്തിയത്.


ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരുന്ന പ്രതീഷുമായി പൊലിസ് സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ തോക്ക് എടുത്ത് എസ്‌ഐക്ക് നേരെ ചൂണ്ടുകയും ഇവിടെ നിന്നു പോയില്ലങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യം പിന്മാറിയ പൊലിസ് ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലത്തേക്ക് കൂടുതലായി എത്തി തുടങ്ങി. പൊലിസിന്റെ നിര്‍ദ്ദേശപ്രകാരം കടക്കലില്‍ നിന്നു ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി. നാട്ടുകാരെ മാറ്റിയ ശേഷം പൊലിസും ഫയര്‍ഫോഴ്‌സും വീടിന്റെ വാതില്‍ ചവിട്ടിപൊളിച്ച് പ്രതീഷിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.

Next Story

RELATED STORIES

Share it