Kasaragod

പോലിസിനെതിരേ വാട്‌സ് ആപ് സന്ദേശം; വനിതാ പഞ്ചായത്തംഗത്തിനെതിരേ കേസ്

പോലിസിനെതിരേ വാട്‌സ് ആപ് സന്ദേശം; വനിതാ പഞ്ചായത്തംഗത്തിനെതിരേ കേസ്
X

കാസര്‍കോഡ്: കൊറോണ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുത്ത പോലിസിനെതിരേ വാട്‌സ് ആപില്‍ സന്ദേശം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് വനിതാ പഞ്ചായത്ത് അംഗത്തിനെതിരേ കേസെടുത്തു. പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഭരണസമിതിയംഗം ഷക്കീലാ ബഷീറിനെതിരേയാണ് ബേക്കല്‍ പോലിസ് സ്വമേധയാ കേസെടുത്തത്. പോലിസിനെതിരേ ലഹളയുണ്ടാക്കുംവിധം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ബേക്കല്‍ മൗവ്വലില്‍ യുവാക്കള്‍ കൂട്ടംകൂടി നില്‍ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബേക്കല്‍ പോലിസെത്തിയിരുന്നു. അനാവശ്യമായി നില്‍ക്കുന്ന വരോട് വീടുകളിലേക്ക് പോവാന്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. തുടര്‍ന്ന് കൂട്ടംകൂടി നിന്നവരെ ഓടിക്കുകയും ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പോലിസ് നടപടിക്കെതിരേ പഞ്ചായത്തംഗം വാട്‌സ് ആപില്‍ സന്ദേശം പ്രചരിപ്പിച്ചെന്നാണ് ആരോപണം.

Next Story

RELATED STORIES

Share it