Kasaragod

ജെഇഇ പരീക്ഷയില്‍ ഉന്നത റാങ്ക്: മുഹമ്മദ് ഹിഷാമിനെ എസ്ഡിപിഐ അനുമോദിച്ചു

ജെഇഇ പരീക്ഷയില്‍ ഉന്നത റാങ്ക്: മുഹമ്മദ് ഹിഷാമിനെ എസ്ഡിപിഐ അനുമോദിച്ചു
X

തൃക്കരിപ്പൂര്‍: ജെഇഇ പരീക്ഷയില്‍ ഉന്നത റാങ്ക് നേടി നാടിന്നഭിമാനമായി മാറിയ തൃക്കരിപ്പൂര്‍ ചൊവ്വേരി വയലില്‍ താമസിക്കുന്ന മുഹമ്മദ് ഹിഷാം ഹനീഫിനെ എസ്ഡിപിഐ തങ്കയം ബ്രാഞ്ച് അനുമോദിച്ചു. ഹിഷാമിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ എസ്ഡിപിഐ തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് പി ലിയാക്കത്തലി, തങ്കയം ബ്രാഞ്ച് പ്രസിഡന്റ് എം മുഹമ്മദ് കുഞ്ഞി എന്നിവര്‍ ചേര്‍ന്ന് മൊമന്റോ കൈമാറി. എന്‍ റഫീക്ക്, എംടിപി റഫീക്ക്, ഹിഷാമിന്റെ ബന്ധു ഷംസുദ്ദീന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. മുഹമ്മദ് ഹനീഫ്- കുഞ്ഞായിഷ ദമ്പതികളുടെ മകനാണ് ഹിഷാം.




Next Story

RELATED STORIES

Share it