- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിമാന അപകടത്തില്‍പെട്ട് മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച് സമൂഹ മാധ്യമ കമന്റ്; വെള്ളരിക്കുണ്ട് ജൂനിയര്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

കാഞ്ഞങ്ങാട്: അഹമ്മദാബാദില്‍ വിമാന അപകടത്തില്‍പെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്‌ക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയര്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലും കമന്റിലും രഞ്ജിതയെ അധിക്ഷേപിച്ച എ.പവിത്രനെതിരെയാണ് നടപടി. പവി ആനന്ദാശ്രമം എന്ന പ്രൊഫൈലില്‍ നിന്നാണ് പവിത്രന്‍ രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്. കമന്റില്‍ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു.
വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു. ജാതീയമായി അധിക്ഷേപിച്ചാണ് പവിത്രന്‍ ആദ്യം രഞ്ജിതയ്‌ക്കെതിരെയുള്ള പോസ്റ്റ് പങ്കുവച്ചത്. പിന്നാലെ കുറിച്ച കമന്റില്‍ അശ്ലീല ചുവയുള്ള വാക്കുകളുമുണ്ടായിരുന്നു. പോസ്റ്റ് വിവാദമായതിന് പിന്നാലെ ഒട്ടേറെപ്പേര്‍ മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് കാസര്‍കോട് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖരന്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.
കേരള സര്‍ക്കാര്‍ ജോലിയില്‍നിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് അപകടത്തില്‍ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചൊരു പോസ്റ്റില്‍ അദ്ദേഹം കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. രഞ്ജിതയുടെ പടത്തിന് ആദരാഞ്ജലികള്‍ എന്നെഴുതി പങ്കുവച്ച മറ്റൊരു പോസ്റ്റില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്നും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ കാഞ്ഞങ്ങാട് എംഎല്‍എയും മുന്‍മന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് പിന്നാലെ അദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ഒരു മാസം മുന്‍പാണ് പവിത്രന്‍ ജോലിയില്‍ തിരികെ പ്രവേശിച്ചത്. പിന്നാലെയാണ് മറ്റൊരു അധിക്ഷേപ പോസ്റ്റും പങ്കുവച്ചത്.
RELATED STORIES
ക്ലബ്ബ് ലോകകപ്പ്; അല്‍ ഹിലാലിന് തിരിച്ചടി; ക്യാപ്റ്റന്‍ അല്‍ ദോസരിക്ക് ...
28 Jun 2025 10:32 AM GMTവിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി; എഐസാറ്റ്സ്...
28 Jun 2025 10:07 AM GMTഇസ്രായേല്‍ ആക്രമണത്തില്‍ രക്തസാക്ഷികളായവരുടെ സംസ്കാര ചടങ്ങുകള്‍...
28 Jun 2025 9:26 AM GMTഇറാനികള്‍ ആരെയും അവരുടെ വിധി തീരുമാനിക്കാന്‍ അനുവദിക്കില്ല: വിദേശകാര്യ ...
28 Jun 2025 9:02 AM GMTതുടര്‍ച്ചയായ പീഡനം, പുറത്തു പറഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി;...
28 Jun 2025 8:48 AM GMTസ്വര്‍ണവിലയില്‍ ഇടിവ്
28 Jun 2025 8:13 AM GMT