എസ് ഡിപിഐ ജനപ്രതിനിധികള്‍ക്ക് സ്വീകരണം വെള്ളിയാഴ്ച

X
BSR23 Dec 2020 1:54 PM GMT
കാസര്‍കോട്: ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ നിന്നു എസ്ഡിപിഐ സാരഥികളായി മല്‍സരിച്ചു വിജയിച്ചവര്‍ക്ക് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണം വെള്ളിയാഴ്ച നടക്കും. വൈകീട്ട് നാലിനു കുമ്പളയില്‍ നടക്കുന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുസ്സലാം അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, മംഗലാപുരം ജില്ലാ പ്രസിഡന്റ് അത്താഉള്ള ജോക്കട്ടെ, ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ സംസാരിക്കും ആരിക്കാടിയില്‍ നിന്ന് ജനപ്രതിനിധികളെ ആനയിച്ചുകൊണ്ടാണ് കുമ്പളയില്‍ സ്വീകരണം സംഘടിപ്പിക്കുന്നത്.
Reception for SDPI representers on Friday
Next Story