പോപുലര്‍ ഫ്രണ്ട് കാസര്‍കോട് ജില്ലാതല വാഹനപ്രചാരണ ജാഥയ്ക്കു നാളെ തുടക്കം
X
BSR15 Sep 2019 2:49 PM GMT
കാസര്‍കോട്: 'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായുള്ള കാസര്‍കോട് ജില്ലാതല വാഹനപ്രചാരണ ജാഥയ്ക്കു തിങ്കളാഴ്ച തുടക്കം. രാവിലെ 10നു തൃക്കരിപ്പൂരില്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് വൈ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകന്‍ എം ടി പി റഫീഖ് സംസാരിക്കും. പടന്ന, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, പൂച്ചക്കാട്, പള്ളിക്കര, മേല്‍പറമ്പ്, ചട്ടഞ്ചാല്‍, ചെര്‍ക്കള, ബോവിക്കാനം, നെല്ലിക്കട്ട, ബദിയടുക്ക, സീതാംഗൂളി, ഉളിയത്തടുക്ക, ബിസി റോഡ്, അണങ്കൂര്‍, ആലംപാടി, നായര്‍മാര്‍ മൂല, കുമ്പള, മൊഗ്രാല്‍, മൊഗ്രാല്‍ പുത്തൂര്‍, ചൗക്കി, നെല്ലിക്കുന്ന്, പുതിയ ബസ് സ്റ്റാന്റ്, ചൂരി, തളങ്കര എന്നിവിടങ്ങളില്‍ ജാഥ പര്യടനം നടത്തും.
Next Story