Latest News

രണ്ടുവയസുള്ള കുഞ്ഞിന്റെ തിരോധാനം; അമ്മയും മൂന്നാം ഭര്‍ത്താവും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തി

ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

രണ്ടുവയസുള്ള കുഞ്ഞിന്റെ തിരോധാനം; അമ്മയും മൂന്നാം ഭര്‍ത്താവും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തി
X

കൊല്ലം: പുനലൂരില്‍ രണ്ടു വയസുകാരിയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ അമ്മയും മൂന്നാം ഭര്‍ത്താവും ചേര്‍ന്ന് കൊലപ്പെടുത്തിയതായി പോലിസ് കണ്ടെത്തല്‍. തമിഴ്നാട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. കുഞ്ഞിന്റെ അമ്മൂമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പുനലൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണമാണ് കൊലപാതകമെന്ന കണ്ടെത്തലിലെത്തിയത്. ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരുമാസത്തെ പഴക്കമുണ്ടെന്നാണ് പോലിസ് നിഗമനം. കുഞ്ഞിന്റെ അമ്മയായ കലാസൂര്യയും മൂന്നാം ഭര്‍ത്താവ് തമിഴ്നാട് സ്വദേശിയായ കണ്ണനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കലാസൂര്യയുടെ രണ്ടാം വിവാഹത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇരുവരെയും തമിഴ്നാട് പോലിസ് റിമാന്‍ഡ് ചെയ്തു.

ഡിസംബര്‍ രണ്ടിനാണ് കുഞ്ഞിനെ കാണാനില്ലെന്ന് അമ്മൂമ്മ പരാതി നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പരസ്പര വിരുദ്ധമായി മൊഴിനല്‍കിയതോടെ സംശയം തോന്നുകയായിരുന്നു. ആദ്യം മദ്യ ലഹരിയില്‍ കണ്ണന്‍ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് കലാസൂര്യ മൊഴി നല്‍കി. വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ മൃതദേഹം മറവുചെയ്തത് കലാസൂര്യയുടെ സഹായത്തോടെയാണെന്ന് പോലിസ് കണ്ടെത്തി. കലാസൂര്യയുമായി തമിഴ്നാടെത്തി അന്വേഷണം നടത്തുകയായിരുന്നു.

Next Story

RELATED STORIES

Share it