Kasaragod

മെഗാ ടെസ്റ്റിങ് ഡ്രൈവ്: കാസര്‍കോട് രണ്ട് ദിവസത്തിനിടെ പരിശോധിച്ചത് 8321 പേരെ

മെഗാ ടെസ്റ്റിങ് ഡ്രൈവ്: കാസര്‍കോട് രണ്ട് ദിവസത്തിനിടെ പരിശോധിച്ചത് 8321 പേരെ
X

കാസര്‍കോഡ്: ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് രോഗ വ്യാപനം തടയാനായി വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടത്തിയ മെഗാ ടെസ്റ്റിങ് ഡ്രൈവില്‍ 8321 പേര്‍ കൊവിഡ് ടെസ്റ്റിന് വിധേയരായെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു. ഇതില്‍ 4235 പേരില്‍ ആര്‍ടിപിസിആര്‍ പരിശോധനയും 4034 പേരില്‍ ആന്റിജന്‍ പരിശോധനയുമാണ് നടത്തിയത്. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍, സ്വകാര്യ ലാബുകള്‍, കൂടാതെ മടക്കര, അഴിക്കര ഹാര്‍ബറുകള്‍, പടന്നക്കാട് ഇഎംഎസ് ക്ലബ് എന്നിവിടങ്ങില്‍ ഒരുക്കിയ മൊബൈല്‍ ബൂത്തുകളിലൂടെയുമായാണ് കൊവിഡ് 19 പരിശോധന നടത്തിയത്.

കൊവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, കൊവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, പൊതുജനങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ള 45 വയസ്സിന് താഴെ പ്രായമുള്ള ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍, കലക്ഷന്‍ ഏജന്റുമാര്‍, കൊവിഡ് വാക്‌സിനേഷന്‍ എടുക്കാത്ത 45 വയസ്സിന് മുകളിലുള്ളവര്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍, ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തുന്ന രോഗികള്‍, കൂട്ടിരിപ്പിന് പോയവര്‍ എന്നിവര്‍ക്കാണ് കൊവിഡ് 19 പരിശോധനയ്ക്ക് മുന്‍ഗണന നല്‍കുന്നത്. വരും ദിവസങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും കൂടുതല്‍ പേരില്‍ പരിശോധന നടത്തുകയും ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.

Mega Testing Drive: Kasargod tested 8321 people in two days

Next Story

RELATED STORIES

Share it