Kasaragod

മലബാര്‍ സമരാനുസ്മരണ യാത്രയ്ക്ക് കാസര്‍കോടുനിന്ന് തുടക്കം

മലബാര്‍ സമരാനുസ്മരണ യാത്രയ്ക്ക് കാസര്‍കോടുനിന്ന് തുടക്കം
X

ഹൊസങ്കടി: 'മലബാര്‍ സമരപോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം' എന്ന സന്ദേശവുമായി മലബാര്‍ സമര അനുസ്മരണ സമിതി കാസര്‍ഗോട് മുതല്‍ തിരുവനന്തപുരം വരെ സമരാനുസ്മരണ യാത്ര സംഘടിപ്പിക്കുന്നു.


യാത്രയുടെ കാസര്‍കോട് ജില്ലാ പ്രയാണം തുടങ്ങി. ഹൊസങ്കടിയില്‍ നിന്ന് ആരംഭിച്ച യാത്രയ്ക്ക് കോ-ഓഡിനേറ്റര്‍ ടി മുജീബ് റഹ്മാന്‍ ആമുഖപ്രഭാഷണം നടത്തി.


ശേഷം അതിജീവന കലാസംഘം അവതരിപ്പിച്ച തെരുവ് നാടകം അരങ്ങേറി. മലബാര്‍ സമര അനുസ്മരണ പാട്ടുകള്‍ നൗഫല്‍ മഞ്ചേരിയും സംഘവും അവതരിപ്പിച്ചു. സമരചരിത്ര പുസ്തകങ്ങളുടെ വില്‍പ്പനയും നടന്നു. പരിപാടിക്ക് യു കെ അബ്ദുസലാം, ടി മുഹമ്മദ് ഷഫീഖ്, മുനീര്‍ ചുങ്കപ്പാറ, ഹസനുല്‍ ബെന്ന എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it