Top

കാസര്‍കോട് ജില്ലയില്‍ 706 പേര്‍ക്ക് കൂടി കൊവിഡ്; 686 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 706 പേര്‍ക്ക് കൂടി കൊവിഡ്; 686 പേര്‍ക്ക് രോഗമുക്തി
X

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 706 പേര്‍ കൂടി കൊവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 686 പേര്‍ക്ക് നെഗറ്റീവായി. നിലവില്‍ 6292 പേരാണ് ചികില്‍സയിലുള്ളത്. ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 311 ആയി ഉയര്‍ന്നു. വീടുകളില്‍ 27795 പേരും സ്ഥാപനങ്ങളില്‍ 1245 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 29040 പേരാണ്. പുതിയതായി 2019 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 5411 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു(ആര്‍ടിപിസിആര്‍ 3066, ആന്റിജന്‍ 2340, ട്രൂനാറ്റ് 5). 2600 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 3020 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കൊവിഡ് കെയര്‍ സെന്ററുകളിലുമായി 766 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കെയര്‍ സെന്ററുകളില്‍ നിന്നു 687 കൊവിഡ് പേരെ ഡിസ്ചാര്‍ജ് ചെയ്തു. 100453 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 93346 പേര്‍ക്ക് ഇതുവരെ നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 18.2 ശതമാനം.

Next Story

RELATED STORIES

Share it