ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന് കൊവിഡ്; നീലേശ്വരം നഗരസഭാ ഓഫിസ് അടച്ചിടും

X
RSN13 July 2020 9:22 AM GMT
നീലേശ്വരം: നഗരസഭയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടയില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതായി റിപോര്‍ട്ട്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ സാംപിള്‍ പരിശോധനക്കയച്ചിരുന്നു. ഇതേ തുടര്‍ന്ന് നഗരസഭാ ഓഫിസ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കി. അതേസമയം ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ കൗണ്‍സിലര്‍മ്മാരും ഉദ്യോഗസ്ഥരും ക്വാറന്റൈനില്‍ പോവേണ്ടി വരുന്ന സാഹചര്യത്തില്‍ നഗരസഭാ ചെയര്‍മ്മാന്‍ കെപി ജയരാജന്‍ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.
Next Story