Kasaragod

കൊവിഡ് മരണം: സര്‍ക്കാറിന്റെ ദുര്‍വ്വാശിക്കെതിരേ എസ്ഡിപിഐ പ്രതിഷേധം

കൊവിഡ് മരണം: സര്‍ക്കാറിന്റെ ദുര്‍വ്വാശിക്കെതിരേ എസ്ഡിപിഐ പ്രതിഷേധം
X

തൃക്കരിപ്പൂര്‍: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങളോട് കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന അനാദരവിനെതിരേ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധം തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ വിവിധ ബ്രാഞ്ച് കേന്ദ്രങ്ങളില്‍ നടന്നു.

''കൊവിഡ് മരണം: അനാവശ്യ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുക, മൃതദേഹങ്ങളോടുള്ള അനാദരവ് അവസാനിപ്പിക്കുക, സര്‍ക്കാറിന്റെ ദുര്‍വ്വാശിക്കെതിരെ പ്രതിഷേധ സമരം'' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം. എസ്ഡിപിഐ തങ്കയം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ ടൗണില്‍ നടത്തിയ പ്രതിഷേധത്തിന്ന് ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, എന്‍ റഫീഖ്, ലിയാക്കത്തലി പി, ഷഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി. ബീരിച്ചേരി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ബീരിച്ചേരി ഗേറ്റ് പരിസരത്ത് നടത്തിയ പ്രതിഷേധത്തിന്ന് ബ്രാഞ്ച് പ്രസിഡന്റ് എന്‍ പി. ആരിഫ്, ഹനീഫ, മുഹമ്മദ് അസ്ലം, ഷഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി. ആയിറ്റി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആയിറ്റി ജംഗ്ഷനില്‍ നടത്തിയ പ്രതിഷേധത്തിന്ന് ബ്രാഞ്ച് പ്രസിഡന്റ് വി.പി.എം അബ്ദുള്‍ ഖാദര്‍, സിദ്ദീഖ്, റാഷിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.











Next Story

RELATED STORIES

Share it