Kasaragod

കാസര്‍കോട് ജില്ലയില്‍ 500 പേര്‍ക്ക് കൂടി കൊവിഡ്

കാസര്‍കോട് ജില്ലയില്‍ 500 പേര്‍ക്ക് കൂടി കൊവിഡ്
X

കാസര്‍കോട്: ജില്ലയില്‍ 500 പേര്‍ കൂടി കൊവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 536 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. നിലവില്‍ 4863 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം: 442. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19378 പേര്‍. വീടുകളില്‍ 18435 പേരും സ്ഥാപനങ്ങളില്‍ 943 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19378 പേരാണ്. പുതുതായി 1366 പേരെ കൂടി നിരീക്ഷണത്തിലാക്കി.

സെന്റിനല്‍ സര്‍വേ അടക്കം പുതുതായി 5167 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ടിപിസിആര്‍ 3390, ആന്റിജന്‍ 1769, ട്രൂനാറ്റ് . 970 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1470 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കൊവിഡ് കെയര്‍ സെന്ററുകളിലുമായി 524 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 536 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 123350 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 117490 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.

Next Story

RELATED STORIES

Share it