Kasaragod

കാസര്‍കോട് ജില്ലയില്‍ 786 പേര്‍ക്ക് കൂടി കൊവിഡ്; 516 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 786 പേര്‍ക്ക് കൂടി കൊവിഡ്; 516 പേര്‍ക്ക് രോഗമുക്തി
X

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 786 പേര്‍ കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികില്‍സയിലുണ്ടായിരുന്ന 516 പേര്‍ രോഗമുക്തരായി. നിലവില്‍ 5627 പേരാണ് ചികില്‍സയിലുള്ളത്. ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 259 ആയി ഉയര്‍ന്നു. വീടുകളില്‍ 24965 പേരും സ്ഥാപനങ്ങളില്‍ 906 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 25871 പേരാണ്. പുതിയതായി 2323 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 4227 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു(ആര്‍ടിപിസിആര്‍ 1904, ആന്റിജന്‍ 2309, ട്രൂനാറ്റ് 14).

1910 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1288 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കൊവിഡ് കെയര്‍ സെന്ററുകളിലുമായി 613 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നു കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 516 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 90400 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 84040 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 14.9 ശതമാനമാണ്.

Covid gets 786 more in Kasargod district

Next Story

RELATED STORIES

Share it