Kannur

യൂത്ത് ലീഗുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; 11 പേര്‍ക്കെതിരേ വധശ്രമത്തിന് കേസ്

യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ സുബൈറിനെ അനുകൂലിക്കുന്ന അഞ്ചുപേര്‍ക്കെതിരേയും നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമൂദിനെ അനുകൂലിക്കുന്ന വിഭാഗത്തില്‍പ്പെട്ട ആറുപേര്‍ക്കെതിരേയുമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

യൂത്ത് ലീഗുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; 11 പേര്‍ക്കെതിരേ വധശ്രമത്തിന് കേസ്
X

കണ്ണൂര്‍: അള്ളാംകുളം ശാഖ യൂത്ത് ലീഗ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുചേരികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ നേതാക്കള്‍ ഉള്‍പ്പടെ 11 പേര്‍ക്കെതിരേ വധശ്രമത്തിന് തളിപ്പറമ്പ പോലിസ് കേസെടുത്തു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ സുബൈറിനെ അനുകൂലിക്കുന്ന അഞ്ചുപേര്‍ക്കെതിരേയും നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമൂദിനെ അനുകൂലിക്കുന്ന വിഭാഗത്തില്‍പ്പെട്ട ആറുപേര്‍ക്കെതിരേയുമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെ പുഷ്പഗിരിയഘങം യൂത്ത് ലീഗുകാര്‍ പി കെ സുബൈര്‍- ഇഖ്ബാല്‍ വിഭാഗത്തിലെ പ്രമുഖനും എഴുത്തുകാരനുമായ കെ പി നൗഷാദ്, കെ ഉസ്മാന്‍ എന്നിവരെയും മാരകമായി മര്‍ദിച്ചിരുന്നു. ഈ സംഭവത്തില്‍ മറുചേരിയിലുള്ള കെ വി അമീര്‍, എം വി ഫാസില്‍, കെ അഷ്‌റഫ് എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇതില്‍ കെ പി നൗഷാദിന്റെ പരാതിയിലാണ് നഗരസഭാ കൗണ്‍സിലര്‍ സി മുഹമ്മദ് സിറാജ്, കാട്ടി അഷ്‌റഫ്, മണ്ണന്‍ സുബൈര്‍, ഇര്‍ഷാദ്, എന്‍ എ സിദ്ദീഖ്, തൊയ്ബ് എന്നിവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തത്. അള്ളാംകുളം സംഭവത്തിനുപിന്നാലെ ലൂര്‍ദ് ആശുപത്രി പരിസരത്തുവച്ചാണ് എം വി ഫാസില്‍, കെ എസ് ഇര്‍ഷാദ്, കെ മുസ്തഫ, ഈസാന്‍ മന്‍സൂര്‍, മണ്ണന്‍ സുബൈര്‍ എന്നിവര്‍ക്ക് മര്‍ദനമേല്‍ക്കുന്നത്. ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചെന്നാണ് പരാതി. ഈസാന്‍ മന്‍സൂറിന്റെ പരാതിയില്‍ ബപ്പു അഷ്‌റഫ്, അണ്ണച്ചി നിസാര്‍, പി കെ നിസാര്‍, പി കെ നൗഷാദ്, റാഷിദ് പുളിമ്പറമ്പ എന്നിവര്‍ക്കെതിരേയാണ് വധശ്രമത്തിന് പോലിസ് കേസെടുത്തത്.

Next Story

RELATED STORIES

Share it