Kannur

കാപ്പുംകടവ്, കൂടലാട് മേഖലയില്‍ കാട്ടാനശല്യം രൂക്ഷം; വനംവകുപ്പ് നിസ്സംഗത വെടിയണം: എസ് ഡിപിഐ

കാപ്പുംകടവ്, കൂടലാട് മേഖലയില്‍ കാട്ടാനശല്യം രൂക്ഷം; വനംവകുപ്പ് നിസ്സംഗത വെടിയണം: എസ് ഡിപിഐ
X

ഇരിട്ടി: കാപ്പുംകടവ്, കൂടലാട് മേഖലകളില്‍ നിരന്തരമായുണ്ടാവുന്ന കാട്ടാനശല്യം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്നും വനം വകുപ്പ് അധികൃതര്‍ നിസ്സംഗത വെടിഞ്ഞ് അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ് ഡിപിഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ പി മുഹമ്മദ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി പ്രദേശത്തെ കൃഷിയിടം വന്‍ തോതില്‍ നശിപ്പിക്കുകയുണ്ടായി. വനത്തില്‍ കാലുകുത്തുകയോ റോഡിലിറങ്ങിയ വന്യമ്യഗങ്ങളെ പിടികൂടുകയോ ചെയ്താല്‍ കേസെടുക്കുന്ന വനം വകുപ്പ് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി ജനങ്ങളുടെ ജീവന് പോലും ഭീഷണിയായിട്ടും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണുള്ളത്.

കാട്ടാനകളെ ജനവാസമേഖലയില്‍ നിന്ന് തുരത്താനുള്ള ഇടപെടല്‍ അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തരമായി ഉണ്ടാവണം. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അല്ലാത്തപക്ഷം പൊതുജനങ്ങളെ അണിനിരത്തി പാര്‍ട്ടി ശക്തമായ സമരത്തിന് നേത്യത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കാട്ടാന നശിപ്പിച്ച കൃഷിയിടവും പ്രദേശങ്ങളും എസ് ഡിപിഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ പി മുഹമ്മദ്, വാര്‍ഡ് മെംബര്‍ ഷഫീനാ മുഹമ്മദ്, അയ്യപ്പന്‍കാവ് ബ്രാഞ്ച് പ്രസിഡന്റ് ടി ശരീഖ്, സക്കരിയ്യ കൂടലാട് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

Wildfires rage in Kappumkadavu and Koodalad areas; Forest Department should fire indifference: SDPI


Next Story

RELATED STORIES

Share it