Kannur

കണ്ണൂരില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി; ബോംബ് സ്‌ക്വാഡെത്തി നിര്‍വീര്യമാക്കി

കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ ബോംബ് കണ്ടെത്തിയത്.

കണ്ണൂരില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി; ബോംബ് സ്‌ക്വാഡെത്തി നിര്‍വീര്യമാക്കി
X

പ്രതീകാത്മക ചിത്രം

കണ്ണൂര്‍: ഉളിക്കല്‍ വയത്തൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ ബോംബ് കണ്ടെത്തിയത്.

തുടര്‍ന്ന് പോലിസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉളിക്കല്‍ പോലിസും കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. ഇതിനുപിന്നാലെയാണ് കാട് വെട്ടിത്തളിക്കുന്നതിനിടെ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കൂടി ഇന്ന് കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ഇരുപത് മിനിറ്റ് വ്യത്യാസത്തില്‍ രണ്ടും പൊട്ടിച്ച് നിര്‍വീര്യമാക്കി. പോലിസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

Next Story

RELATED STORIES

Share it