ടിപ്പു ക്ഷേത്രം സംരക്ഷിച്ചോ..? അതോ തകര്‍ത്തോ...?; തെളിവ് കാണാം

കണ്ണൂരില്‍ ജനിച്ച് ലോകത്തോളം വളര്‍ന്ന ഇ അഹമ്മദിന്റെ ഓര്‍മ്മച്ചിത്രങ്ങളുടെ പ്രദര്‍ശനം അദ്ദേഹത്തിന്റെ രണ്ടാം ചരമവാര്‍ഷികദിനത്തില്‍ കണ്ണൂര്‍ മുസ്‌ലിം ഹെറിറ്റേജ് എക്‌സിബിഷനില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചു

ടിപ്പു ക്ഷേത്രം സംരക്ഷിച്ചോ..? അതോ തകര്‍ത്തോ...?; തെളിവ് കാണാം

കണ്ണൂര്‍: ടിപ്പു സുല്‍ത്താന്‍ ക്ഷേത്രം സംരക്ഷിച്ചുവോ? ആശ്ചര്യപ്പെടേണ്ട. ടിപ്പുവിനെതിരായ പ്രചാരണങ്ങളുടെ മുനയൊടിക്കുകയാണ് സംസ്ഥാന പുരാരേഖ വകുപ്പ് ബര്‍ണശ്ശേരി നായനാര്‍ അക്കാദമിയില്‍ നടത്തുന്ന എക്‌സിബിഷനിലെ ചരിത്ര രേഖകള്‍. ടിപ്പുസുല്‍ത്താന്‍ ക്ഷേത്രങ്ങള്‍ക്കടക്കം ഭൂമി ദാനം ചെയ്ത വിശാലമനസ്‌കനായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ്?പ്രദര്‍ശനത്തിലുള്ളത്. സോളിഡാരിറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ മുസ്‌ലിം ഹെറിറ്റേജ് കോണ്‍ഗ്രസിനോട് അനുബന്ധിച്ച് ഒരുക്കിയ പൈതൃക പ്രദര്‍ശനത്തിലാണ് പുരാരേഖവകുപ്പ് പ്രദര്‍ശന സ്റ്റാള്‍ കൗതുകകമാവുന്നത്. 1885ല്‍ മലബാറിലെ ആരാധാനാലയങ്ങള്‍ക്ക് ടിപ്പു സുല്‍ത്താന്‍ ഇനാം അടിസ്ഥാനത്തില്‍ ഭൂമി നല്‍കിയത് സംബന്ധിച്ച് നല്‍കിയതായാണ് രേഖ. ഭൂമി ലഭിച്ച ആരാധനാലയങ്ങളില്‍ അധികവും ക്ഷേത്രങ്ങളായിരുന്നു. അത്യപൂര്‍വമായ രേഖകളുടെയും, പുരാതന വസ്തുക്കളുടെയും ശേഖരം കൊണ്ട് ചരിത്രവിദ്യാര്‍ഥികള്‍ക്ക് കൗതുകം പകരുകയാണ് പൈതൃക പ്രദര്‍ശനം. സാമ്രാജ്യത്ത വിരുദ്ധ പോരാട്ടവും മുസ്‌ലിം ഇടപെടലുകളും സംബന്ധിച്ച് സുപ്രധാന രേഖകള്‍ പ്രദര്‍ശനത്തിലുണ്ട്.

കണ്ണൂര്‍ അറക്കല്‍ രാജവംശത്തിന്റെ ഉല്‍ഭവം, അറക്കലിന്റെ ഉടമസ്ഥതയിലുള്ള ഹൈദ്രോസ് എന്ന കപ്പലിന്റെ കാര്യക്ഷമത സര്‍ട്ടിഫിക്കറ്റ്, 1786 ല്‍ വളപട്ടണത്ത് നിര്‍മിച്ച സമദാനി എന്ന കപ്പലിന്റെ ഉടമസ്ഥാവകാശ രേഖ, മാപ്പിള ലഹളയെ കുറിച്ച് ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത്, 1898ല്‍ നബിദിനത്തിന് പൊതുഅവധി നല്‍കുമെന്ന പ്രഖ്യാപനം, അസുഖം ബാധിച്ച ഉമ്മയെ കാണാന്‍ വെല്ലൂര്‍ ജയിലില്‍ നിന്ന് മുഹമ്മദ് അബ്ദുറഹ്്മാന്‍ സാഹിബിന് 1941ല്‍ ജാമ്യം അനുവദിച്ച രേഖ തുടങ്ങിയവ പ്രദര്‍ശനത്തെ സമ്പന്നമാക്കുന്നു. കോഴിക്കോട് റീജ്യനല്‍ സെന്ററിലെ ഷലിന്‍ കുമാര്‍, അജിത് കുമാര്‍ എന്നിവരാണ് പുരാരേഖ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കുന്നത്. കൂടാതെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആമാടപ്പെട്ടി തുപ്പല്‍കോളാമ്പി ചീനഭരണി കാര്‍ഷിക ഉപകരണങ്ങളും പ്രദര്‍ശനത്തിനുണ്ട്. മാട്ടൂല്‍ സ്വദേശി ശേഖരത്തിലുള്ളതാണ് ഇവ. അറക്കല്‍ രാജവംശത്തിലെ കത്തിടപാടുകളും നാണയങ്ങളും അപൂര്‍വ്വ ഗ്രന്ഥങ്ങളും ഗ്രന്ഥങ്ങളും കത്തിടപാടുകളും നാണയങ്ങളും അപൂര്‍വ ഗ്രന്ഥങ്ങളും ഗ്രന്ഥങ്ങളും പ്രദര്‍ശനത്തിലുണ്ട്.

കണ്ണൂരില്‍ ജനിച്ച് ലോകത്തോളം വളര്‍ന്ന ഇ അഹമ്മദിന്റെ ഓര്‍മ്മച്ചിത്രങ്ങളുടെ പ്രദര്‍ശനം അദ്ദേഹത്തിന്റെ രണ്ടാം ചരമവാര്‍ഷികദിനത്തില്‍ കണ്ണൂര്‍ മുസ്‌ലിം ഹെറിറ്റേജ് എക്‌സിബിഷനില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചു. ഹെറിറ്റേജ് കോണ്‍ഗ്രസിനെത്തുന്നവര്‍ക്കായി സംഗമം അയല്‍ക്കൂട്ടം കുടുംബിനികള്‍ ഒരുക്കിയ 'അപ്പത്തരം' സ്റ്റാളുകളും രുചിഭേദങ്ങളുടെ അനുഭവങ്ങളായി.
RELATED STORIES

Share it
Top