മൃതദേഹവുമായി വരികയായിരുന്ന ആംബുലന്‍സ് ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; എട്ടുപേര്‍ക്ക് പരിക്ക്

പഴയങ്ങാടി: കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് മൃതദേഹവുമായി വരികയായിരുന്ന ആംബുലന്‍സും പിക് അപ്പ് വാനും കാറും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍ കാസര്‍കോഡ് ഉദുമ സ്വദേശി ശ്രീജിത് (42), സഹോദരന്‍ ബാബുരാജ് (35), വിദേശത്തുനിന്ന് മൃതദേഹത്തോടൊപ്പം ആംബുലന്‍സില്‍ യാത്ര ചെയ്തിരുന്ന രവീന്ദ്രന്‍ (40), ഇയാളുടെ ഭാര്യ, ബന്ധുക്കളായ മൂന്നുപേര്‍, പിക് അപ്പ് വാന്‍ ഡ്രൈവര്‍ പടന്നപ്പാലം സ്വദേശി ഷെയ്ഖ് അലി (50), മകന്‍ അബ്ദുല്‍ ഖാദര്‍ (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 11.30 ഓടെ കെഎസ്പിടി റോഡില്‍ അടുത്തില ഇറക്കത്തിലാണ് ആംബുലന്‍സ് ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സ് ഡ്രൈവറുടെയും പിക് അപ്പ് വാന്‍ ഡ്രൈവറുടെയും നില ഗുരുതരമാണ്.
ഗള്‍ഫില്‍നിന്നും ഉദുമ സ്വദേശിയായ രവീന്ദ്രന്റെ ഭാര്യ ബന്ധു സുധീഷിന്റെ മൃതദേഹവുമായി വിമാനത്താവളത്തില്‍നിന്ന് ഉദുമയിലെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് പഴയങ്ങാടി പോലിസ് സ്ഥലത്തെത്തിയിരുന്നു. വാഹനങ്ങള്‍ റോഡില്‍നിന്ന് നീക്കിയിട്ടുണ്ട്.
RELATED STORIES
ജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMT