Kannur

സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയ യുവാവ് തൂങ്ങി മരിച്ചു

പൊള്ളലേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയ യുവാവ് തൂങ്ങി മരിച്ചു
X
കണ്ണൂര്‍: സഹോദരനെയും സഹോദരഭാര്യയെയും സഹോദരപുത്രനെയും തീകൊളുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. കണ്ണൂര്‍ പാട്യം പത്തായക്കുന്നിലാണ് സംഭവം. പത്തായക്കുന്ന് സ്വദേശി രഞ്ജിത്താണ് സഹോദരനെയും കുടുംബത്തെയും ആക്രമിച്ച ശേഷം ജീവനൊടുക്കിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് സഹോദരന്‍ രജീഷ്, ഭാര്യ സുബിന, മകന്‍ ദക്ഷന്‍ തേജ്(6) എന്നിവരുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. തുടര്‍ന്ന് കിടപ്പുമുറിയില്‍ കയറിയ രഞ്ജിത്ത് തൂങ്ങിമരിച്ചു. പൊള്ളലേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.





Next Story

RELATED STORIES

Share it