എസ്‌വൈഎസ് കണ്ണൂര്‍ ജില്ലാ ഹിജ്‌റ കാംപയിന്‍ ആഗസ്ത് 9 മുതല്‍ 23 വരെ

കണ്ണൂര്‍: എസ്‌വൈഎസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഹിജ്‌റ വര്‍ഷാരംഭത്തോടനുബന്ധിച്ചുള്ള 15ദിന കാംപയിന്‍ 'ഹിജ്‌റ: അതിജീവനത്തിന്റെ ആദ്യപടി' ആഗസ്ത് ഒമ്പത് മുതല്‍ 23 വരെ നടക്കും. സ്മരണകള്‍, ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ പ്രഭാഷണങ്ങള്‍, റിലീഫുകള്‍, ഫണ്ട് ശേഖരണം, യൂനിറ്റ് ജല്‍സകള്‍, ഏരിയ സംഗമങ്ങള്‍, മണ്ഡലം ചെയിന്‍ ക്ലാസ്, മുസാഹബത് തുടങ്ങി വിവിധ പരിപാടികള്‍ കാംപയിന്റെ ഭാഗമായി സംഘടിപ്പിക്കും. ബലിപെരുന്നാളിനോട് അനുബന്ധിച്ച് ശാഖാതല സപ്ലിമെന്റ്, അറഫാ ദിനത്തില്‍ വീഡിയോ സന്ദേശം, ജില്ലാതല കാലിഗ്രാഫി മല്‍സരം എന്നിവയും സംഘടിപ്പിക്കും. കാംപയിന്‍ സമിതി യോഗത്തില്‍ ചെയര്‍മാന്‍ എ കെ അബ്ദുല്‍ ബാഖി അധ്യക്ഷത വഹിച്ചു. പി പി മുഹമ്മദ് കുഞ്ഞി അരിയില്‍, ഹനീഫ ഏഴാം മൈല്‍, സത്താര്‍ വളക്കൈ, അഹ് മദ് തേര്‍ളായി, ഇബ്രാഹീം എടവച്ചാല്‍, മന്‍സൂര്‍ പാമ്പുരുത്തി, സമീര്‍ സഖാഫി പാനൂര്‍, ഷൗക്കത്തലി അസ്അദി, സത്താര്‍ കൂടാളി, സലീം എടക്കാട് പങ്കെടുത്തു.
RELATED STORIES
മലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്...
24 March 2023 12:10 PM GMTരാഹുല് ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ സംഭവം:...
24 March 2023 11:23 AM GMTരാഹുല് ഗാന്ധിയുടെ അയോഗ്യത: വയനാട്ടില് പുതിയ തിരഞ്ഞെടുപ്പ്...
24 March 2023 10:30 AM GMTഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ല; നിയമപരമായും...
24 March 2023 10:15 AM GMTകണ്ണൂരില് കൊവിഡ് ബാധിതന് മരണപ്പെട്ടു
24 March 2023 9:50 AM GMTഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി...
24 March 2023 9:42 AM GMT