Kannur

ബന്ധുവായ വയോധികയുടെ താലിമാല പറിച്ചോടിയ സൈനികന്‍ അറസ്റ്റില്‍

വീടിനുള്ളില്‍ നിന്നാണ് ജാനകി സംസാരിച്ചത്.

ബന്ധുവായ വയോധികയുടെ താലിമാല പറിച്ചോടിയ സൈനികന്‍ അറസ്റ്റില്‍
X

കണ്ണൂര്‍: കൂത്തുപറമ്പില്‍ വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റിലായി. പിണറായി വെണ്ടുട്ടായി സ്വദേശി അരുണ്‍ കുമാറാണ് അറസ്റ്റിലായത്. കവര്‍ച്ചയ്ക്ക് ഇരയായ പന്നിയോറ സ്വദേശിനി ജാനകിയുടെ ബന്ധുവാണ് സൈനികന്‍ കൂടിയായ അരുണ്‍ കുമാര്‍. ജാനകിയുടെ മുഖത്ത് മുളക് സ്പ്രേ അടിച്ചാണ് മൂന്നു പവന്റെ മാല കവര്‍ന്നത്. ജാനകിയുടെ മകനായ കേബിള്‍ ടിവി ഓപ്പറേറ്റര്‍ ഷാജിയെ അന്വേഷിച്ച് ജൂലൈ എട്ടിന് ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ അരുണ്‍ കുമാര്‍ വീട്ടിലെത്തുകയായിരുന്നു. വീടിനുള്ളില്‍ നിന്നാണ് ജാനകി സംസാരിച്ചത്. ഷാജിയെ രണ്ടുദിവസമായി ഫോണില്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ അരുണ്‍ കുമാര്‍ വീടിനുള്ളിലേക്ക് കയറി ജാനകിയുടെ മുഖത്ത് മുളക് സ്പ്രേ അടിക്കുകയായിരുന്നു.

അപ്രതീക്ഷിതമായ നീക്കത്തില്‍ നിലത്തുവീണ ജാനകിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണത്താലിമാലയും പൊട്ടിച്ച് അരുണ്‍ കുമാര്‍ ഓടി മറയുകയായിരുന്നു. മാലയുടെ ഒരു ഭാഗം പൂമുഖത്തെ വാതില്‍പ്പടിയില്‍ വീണു. വെള്ള ഇരുചക്ര വാഹനത്തില്‍ മഴക്കോട്ട് ധരിച്ചാണ് അരുണ്‍ കുമാര്‍ എത്തിയതെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. ഇതു പ്രകാരം കൂത്തുപറമ്പ് പോലീസ് സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അരുണ്‍ കുമാര്‍ മുടങ്ങിയത്.






Next Story

RELATED STORIES

Share it