- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ വേട്ടയാടുന്നത് പോലിസ് അവസാനിപ്പിക്കണം: അജ്മല്‍ ഇസ്മായില്‍
ഗുണ്ടകള്‍ക്കും മണല്‍മയക്കുമരുന്ന് മാഫിയകള്‍ക്കും മറ്റു സാമൂഹിക തിന്മകള്‍ ചെയ്യുന്നവര്‍ക്കുമെതിരേ ചുമത്തേണ്ട കാപ്പ ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹരിക്കാന്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഷമീര്‍ മുരിങ്ങോടിയെ പോലുള്ളവര്‍ക്ക് ചുമത്തുന്നത് ഭരണകൂട ഗൂഢാലോചനയാണ്.
പേരാവൂര്‍: പൊതു സമൂഹത്തിനും ജനങ്ങളുടെ നീതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരെ വേട്ടയാടി കരിനിയമങ്ങളില്‍ പെടുത്തി ജയിലിലടക്കുന്ന പരിപാടി പോലിസ് അവസാനിപ്പിക്കണമെന്ന് എസ്ഡി പിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍.
'പൊതു പ്രവര്‍ത്തനം കുറ്റകരമല്ല, ഷമീര്‍ മുരിങ്ങോടിയെ മോചിപ്പിക്കുക' എന്നാവശ്യപ്പെട്ട് എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി പേരാവൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുണ്ടകള്‍ക്കും മണല്‍മയക്കുമരുന്ന് മാഫിയകള്‍ക്കും മറ്റു സാമൂഹിക തിന്മകള്‍ ചെയ്യുന്നവര്‍ക്കുമെതിരേ ചുമത്തേണ്ട കാപ്പ ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹരിക്കാന്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഷമീര്‍ മുരിങ്ങോടിയെ പോലുള്ളവര്‍ക്ക് ചുമത്തുന്നത് ഭരണകൂട ഗൂഢാലോചനയാണ്. എസ്ഡിപിഐ നേതാക്കള്‍ക്കെതിരേയും പ്രവര്‍ത്തര്‍ക്കെതിരേയും നിരന്തരമായി കള്ളകേസുകളും മറ്റും ചുമത്തി ജയിലിലടച്ചു ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. നാല്‍പതോളം കേസുകളില്‍ പ്രതിയായ എസ്എഫ്‌ഐ സംസ്ഥാന നേതാവ് ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരേ ഒരു നടപടിയും സ്വീകരിക്കാതെ ജനങ്ങള്‍ക്ക് വേണ്ടി പോലിസ് സ്‌റ്റേഷന്‍ ഉള്‍പ്പെടെ ഉള്ള സ്ഥലങ്ങളില്‍ പോയി നീതിക്കുവേണ്ടി പോരാടുന്നവരേയാണ് വേട്ടയാടുന്നത്. ഇത് പോലിസും ഭരണ കൂടവും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരിപാടിയില്‍ എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറി റിയാസ് നാലകത്തു അധ്യക്ഷത വഹിച്ചു.
പാര്‍ട്ടി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ്, പേരാവൂര്‍ മണ്ഡലം കമ്മിറ്റി അംഗം എ പി മുഹമ്മദ്, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ വി റാഷിദ് സംസാരിച്ചു. എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം സൗദാ നസീര്‍, അഷ്‌റഫ് നടുവനാട്, അബ്ദുല്‍ സത്താര്‍ ചാലില്‍, നദീറാ ഫാറൂഖ് എന്നിവര്‍ സംബന്ധിച്ചു. നേരത്തെ സ്ത്രീകളും കുട്ടികളും അടക്കം അണിനിരന്ന പ്രതിഷേധ റാലി ചെവിടി കുന്നില്‍ നിന്നും ആരംഭിച്ച് പേരാവൂര്‍ പഴയ ബാസ്റ്റാന്റില്‍ സമാപിച്ചു.
RELATED STORIES
റോഡ് അപകടങ്ങളില് നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെ, അതിനെ വെറും...
14 Dec 2024 6:35 AM GMTപാര്ലമെന്റിനു മുന്നില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിഷേധം
14 Dec 2024 6:04 AM GMTകേന്ദ്രസര്ക്കാര് മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: കെ...
14 Dec 2024 5:08 AM GMTജയില് മോചിതരാവുന്ന 'പൂവാലന്മാര്ക്ക്' ജിപിഎസ് ടാഗിടാന് ബ്രിട്ടന്
14 Dec 2024 4:54 AM GMTസംഭലില് ഭരണകൂട അതിക്രമം തുടരുന്നു; പള്ളി ഇമാമിന് രണ്ട് ലക്ഷം പിഴ,...
14 Dec 2024 4:46 AM GMTസഹോദരങ്ങളെ കാണാന് പോയതിന് ഭാര്യയുടെ കഴുത്തില് വെട്ടുകത്തിവെച്ച...
14 Dec 2024 4:12 AM GMT