Kannur

പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
X

കണ്ണൂര്‍: പ്ലസ്ടു വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സിറ്റി കുറുവയിലെ കാഞ്ഞിര മര്‍ഹബയില്‍ ഫര്‍ഹാനെ(18)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രാത്രി 11ഓടെ വീട്ടുകാര്‍ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഫര്‍ഹാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തോട്ടട എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. നിസാര്‍ നീലക്കരമ്മല്‍-കെ എം സബ്രീന ദമ്പതികളുടെ മകനാണ്. സഹോദരന്‍: കെ എം ജാഫര്‍. സിറ്റി പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മയ്യിത്ത് ഉച്ചയ്ക്ക് ഖബറടക്കും.

Next Story

RELATED STORIES

Share it