Kannur

ആരാധനാലയങ്ങളില്‍ പ്രാര്‍ഥനയ്ക്ക് അനുമതി: എസ് വൈ എസ് നില്‍പ്പ് സമരം നടത്തി

ആരാധനാലയങ്ങളില്‍ പ്രാര്‍ഥനയ്ക്ക് അനുമതി:   എസ് വൈ എസ് നില്‍പ്പ് സമരം നടത്തി
X

കണ്ണൂര്‍: കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്ന സാഹചര്യത്തില്‍ തികച്ചും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കാന്‍ വിശ്വാസികള്‍ക്ക് അനുമതി നല്‍കണമെന്ന് മുസ് ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വി കെ അബ്ദുല്‍ ഖാദര്‍ മൗലവി ആവശ്യപ്പെട്ടു. എസ് വൈ എസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ നടത്തിയ നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാറുകള്‍ക്ക് പോലും ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ആരാധനാലയങ്ങളെ ഉള്‍പ്പെടുത്താത്തത് ഖേദകരമാണ്. ഈ വിഷയത്തെ സര്‍ക്കാര്‍ ലാഘവത്തോടെ കാണാതെ ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് ഉമര്‍ നദ് വി തോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എ കെ അബ്ദുല്‍ ബാഖി പാപ്പിനിശ്ശേരി സമരസന്ദേശം നല്‍കി. ജില്ലാ ഖജാഞ്ചി ഹനീഫ് ഏഴാംമൈല്‍, വര്‍ക്കിങ് സെക്രട്ടറി സത്താര്‍ വളക്കൈ, വൈസ് പ്രസിഡന്റ് പി പി മുഹമ്മദ് കുഞ്ഞി മൗലവി അരിയില്‍, സെക്രട്ടറി ഇബ്രാഹീം എടവച്ചാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഇബ്രാഹീം ബാഖവി പൊന്ന്യം, ജില്ലാ സമരസമിതി കണ്‍വീനര്‍ മന്‍സൂര്‍ പാമ്പുരുത്തി സംസാരിച്ചു. കൊവിഡ് പ്രോട്ടോകാള്‍ പാലിച്ച് പള്ളികളില്‍ ആരാധനകള്‍ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്കുള്ള നിവേദനം കലക്ടര്‍ക്ക് വേണ്ടി എഡിഎം ഏറ്റുവാങ്ങി. തുടര്‍ന്ന് ജില്ലയിലെ എംപി, എംഎല്‍എമാര്‍, കോര്‍പറേഷന്‍, മുന്‍സിപ്പല്‍, പഞ്ചായത്ത് അധികാരികള്‍ എന്നിവര്‍ക്ക് മണ്ഡലം, ഏരിയ, ശാഖ കമ്മിറ്റി നേതാക്കളും ഹരജി സമര്‍പ്പിച്ചു.

Permission for prayers in places of worship: SYS stand-up strike

Next Story

RELATED STORIES

Share it